Post Header (woking) vadesheri

കുംഭമേളയുടെ ഒരുക്കങ്ങൾ തടഞ്ഞ് സർക്കാർ, നടത്തുമെന്ന് സ്വാമി ആനന്ദവനം.

Above Post Pazhidam (working)

കുറ്റിപ്പുറം : തിരുനാവായയില്‍ നടക്കുന്ന കുംഭ മേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് റവന്യൂ വകുപ്പ്. ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ നിശ്ചയിച്ചിരുന്ന കുംഭമേളയായ മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങളാണ് തടഞ്ഞത്. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് കാരണം വിശദമാക്കാതെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉത്സവ നടപടികള്‍ തടഞ്ഞതെന്ന് സംഘാടകര്‍ ആരോപിച്ചു.

Ambiswami restaurant

അതെ സമയം ആര് തടസ്സപ്പെടുത്തിയാലും തിരുനാവായ നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് മഹാമാഘ മഹോത്സവം നടത്തുമെന്ന് മുഖ്യസംഘാടകനായ ജൂന അഗാഢയുടെ മണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം പറഞ്ഞു.  പരിപാടി തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ കാരണം വിശദമാക്കാതെയാണ് റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്. ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് സര്‍ക്കാരിന്റെ നടപടി. ജൂന അഖാഡയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകര്‍. ജൂന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിയ്ക്കാണ് കുംഭമേളയുടെ പ്രധാന ഉത്തരവാദിത്വം. കളക്ടര്‍, ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ എന്നിവര്‍ പരിപാടിയുടെ രക്ഷാധികാരികളാണ്.

Second Paragraph  Rugmini (working)