Post Header (woking) vadesheri

കോടതിയിൽ കിടക്കുന്ന കാറിന് കുമ്പളം ടോൾ പ്ലാസ പണം പിടുങ്ങി

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് കോടതിയിൽ കേസ് വാദിച്ചു കൊണ്ടിരുന്ന അഡ്വ തേർളി അശോകന്റെ കാറിന് കുമ്പളം ടോൾ പ്ലാസയിൽ പോയതായി 45 രൂപ ഫാസ്റ്റാഗ് അക്കൗണ്ടിൽ നിന്ന് പോയി .

Ambiswami restaurant

09-01-26 ന് 12.48 ന് ചാവക്കാട് കോടതിയിൽ നിർത്തിയിരുന്ന കാർ കുമ്പളം ടോൾ പ്ലാസ കടന്ന് എന്നും ആക്സിസ് ബാങ്കിന്റെ ഫാസ്റ്റാഗിൽ നിന്ന് സംഖ്യ പോയി എന്ന മെസ്സേജ് വന്നത് . ഉടൻ തന്നെ ടോൾ ഫ്രീ നമ്പറിലേക്കും ആക്സിസ് ബാങ്കിലേക്കും വിളിക്കുകയും പരാതി നൽകുകയും ചെയ്ത് . ഇത് വരെ യാതൊരു നടപടിയും ഉണ്ടായില്ല .

അന്വേഷിച്ചതിൽ ഇത്തരം ടോൾ പ്ലാസ ഫാസ്റ്റാഗ് തട്ടിപ്പ് വ്യാപകമായി നടക്കുന്നു എന്നാണ് മനസലാക്കിയത് . കേന്ദ്ര ഗതാഗത മന്ത്രിക്ക് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് .

Second Paragraph  Rugmini (working)