
ഗുരുവായൂർ ഉത്സവം:നാട്ടുകാരുടെ പൊതുയോഗം ജനുവരി21 ന്

ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തിലെ തിരുവുത്സവം സമുചിതമായി നടത്തുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ഒരു പൊതുയോഗം ജനുവരി 21 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ഗുരുവായൂർ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ചേരുന്നു.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന പ്രസ്‌തുത പൊതുയോഗത്തിൽ പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.
