
മമ്മിയൂര്‍ മഹാരുദ്രം നാളെ സമാപിക്കും

ഗുരുവായൂർ : മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്നുവരുന്ന മഹാരുദ്രയജ്ഞം ഞായറാഴ്ച സമാപിക്കും. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ ഏഴ് മുതല്‍ വസോര്‍ധാര ആരംഭിക്കും.

തുടര്‍ന്ന് കലശാഭിഷേകവും നടക്കും. കലശാഭിഷേകത്തിനു ശേഷം ഗുരുവായൂര്‍ ഗോപന്‍ മാരാരും പാര്‍ട്ടിയും അവതരിപ്പിക്കുന്ന ആല്‍ത്തറമേളവും, വൈകിട്ട് 6.30 മുതല്‍ ശ്രീരാം ഓങ്ങല്ലൂരിന്റെ പുലാങ്കുഴല്‍ കച്ചേരിയും ഉണ്ടാകും.

നാഗക്കാവില്‍ നടക്കുന്ന നാഗപ്പാട്ടും സര്‍പ്പബലിയും നാളെ അവസാനിക്കുന്നതാണ്. ജനുവരി ഒന്നിനാണ് മഹാരുദ്രയജ്ഞം ആരംഭിച്ചത്.
