
ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

കുന്നംകുളം : കാണിയാമ്പലിൽ ഇന്ന് പുലർച്ചെ ഉ ണ്ടായ ബൈക്കപകടത്തിൽ കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് 26 ,കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു 27 എന്നിവരാണ് മരിച്ചത്.

കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ചു ബൈക്കിൽ വരികയായിരുന്ന ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്. ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നവർ പുറകിൽ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്.
കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണ ത്തിന് കീഴടങ്ങിയിരുന്നു.

