
കോട്ടപ്പടി തിരുനാൾ, കൂട് തുറക്കൽ ഭക്തി സാന്ദ്രം

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ച് കൂട് തുറക്കൽ ശുശ്രൂഷ ഭക്തിസാന്ദ്രമായി. വൈകിട്ട് 5 .30ന് നടന്ന ആഘോഷമായ ദിവ്യബലിക്കും കൂടുതുറുക്കൽ ശുശ്രൂഷയ്ക്കും റവ. ഫാ. ജോബി പുത്തൂർ കാർമികനായി. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പുറത്തേക്ക് എഴുന്നള്ളിച്ചു.

ദൈവാലയത്തിൽ നിന്നുംപ്രദിക്ഷണം ആയി പ്രത്യേകമായി അലങ്കരിച്ച നിലപ്പന്തലിൽ എത്തുകയും തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്തു. കെ . പി .കെ . യു എ ഇ ആണ് മനോഹരമായ വൈദ്യുതാലങ്കാര നിലപ്പന്തൽ ഒരുക്കിയത്. തുടർന്ന് വിവിധ കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള വള, അമ്പ്, കിരീടം എഴുന്നള്ളിപ്പുകൾ ദൈവാലയത്തിൽ എത്തിച്ചേർന്നു.

തുടർന്ന് സംഗീത സാന്ദ്രമായ ബാൻഡ് വാദ്യ മത്സരവും നയന മനോഹരമായതേര് മത്സരവും അരങ്ങേറി. മൂന്നാം തീയതി തിരുനാൾ ദിനത്തിൽ രാവിലെ 10 .30 ന് റവ. ഫാ. ജയ്സൺ ചൊവ്വല്ലൂർ സി എം ഐ യുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടു കുർബാന അർപ്പിക്കും. . ഫാ. ഷെബിൻ പനയ്ക്കൽ സി എം ഐ സന്ദേശം നൽകും .. ഫാ. വിപിൻ്റോ ചിറയത്ത് സി എം ഐ സഹ കാർമികനാ കും. വൈകീട്ട് നാലുമണിക്ക് വിശുദ്ധ കുർബാന തുടർന്ന് വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം നടക്കും.

രാത്രി 10 മണിക്ക് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ തിരികെ എടുത്തു വയ്ക്കും. ആഘോഷ പരിപാടികൾക്ക് തിരുനാൾ ആഘോഷ കമ്മിറ്റി ചെയർമാൻ . ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, വൈസ് ചെയർമാൻ . ഫാ. തോമസ് ഊക്കൻ, ജനറൽ കൺവീനർ സോണി തോമസ്, കൈകാരന്മാരായ ജോസി ചുങ്കത്ത്, മനീഷ് സുരേഷ്, അലക്സ് ചീരൻ, പി ആർ ഓ ബിജു അന്തിക്കാട്ട് എന്നിവർ നേതൃത്വം നൽകി.
