

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയം തിരുനാളിനോടനുബന്ധിച്ച് വൈദ്യുത അലങ്കാര ദീപപ്രഭയിൽ. സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയം വൈദ്യുത ദീപപ്രഭയിൽ തിളങ്ങി നിന്നു. വൈകിട്ടുള്ള തിരുകർമ്മങ്ങൾക്ക് ശേഷം ഗുരുവായൂർ മുൻസിപ്പൽ വൈസ് ചെയർമാൻ . കെ കെ ജോതിരാജ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

കെ പി കെ കോട്ടപ്പടി പ്രവാസി അസോസിയേഷൻ ഒരുക്കിയ രൂപക്കൂട് നിലപ്പന്തലിന്റെ വൈദ്യുതാലങ്കാരം അസിസ്റ്റൻറ് വികാരി ഫാ . തോമസ് ഊക്കൻ,സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തിരുനാൾ ആഘോഷ കമ്മിറ്റി ചെയർമാൻ ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, ജനറൽ കൺവീനർ സോണി തോമസ്, വാർഡ് കൗൺസിലർ ഷീന റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു.

ദൈവാലയത്തിന്റെ വൈദ്യുതാലങ്കാര ജോലികൾ നിർവഹിച്ചത് സി ജെ ലൈറ്റ് ആൻഡ് സൗണ്ട് പാവർട്ടിയാണ്. പരിപാടികൾക്ക് കൈകാരന്മാരായ ജോസി ചുങ്കത്ത്, മനീഷ് സുരേഷ്, അലക്സ് ചീരൻ, ഇലൂ മിനേഷൻ കൺവീനർ ജാക്സൺ വി എഫ്, ജോബ് സി ആൻഡ്രൂസ് ,ജിജോ ജോർജ്, പി ആർ ഓ ബിജു അന്തിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

