
കോട്ടപ്പടി തിരുനാൾ നാളെ മുതൽ

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു.ജനുവരി ഒന്ന് മുതൽ നാല് വരെ ആഘോഷം

വ്യാഴാഴ്ച ഫാദർ അജീഷ് പെരിഞ്ചേരിയുടെ കാർമ്മികത്വത്തിൽ നവനാൾ തിരുകർമ്മങ്ങൾ നടക്കും. വൈകിട്ട് 7 മണിക്ക് വൈദ്യുത ദീപാലങ്കാരങ്ങളുടെയും കെ പി കെ യു എ ഇ ഒരുക്കുന്ന ദീപാലകൃത രൂപക്കൂട് നിലപ്പന്തലിന്റെയും സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. തുടർന്ന് കോട്ടപ്പടി സെലിബ്രേഷൻ കമ്മിറ്റി സ്പോൺസർ ചെയ്യുന്ന കലാസന്ധ്യ ഉണ്ടായിരിക്കും.

വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ കോട്ടപ്പടി സ്റ്റോറീസിന്റെ പകൽ തിരുന്നാൾ ബാൻന്റ് വാദ്യം, ഇടവകയിലെ വൈദികന്മാരുടെ നേതൃത്വത്തിൽ വൈകിട്ട് 5 30ന് ദിവ്യബലി, വേസ്പര തിരുകർമ്മങ്ങൾ, കൂട് തുറക്കൽ, വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിക്കൽ, അമ്പ്,വള കിരീടം എഴുന്നള്ളിപ്പുകൾ എന്നിവ ഉണ്ടായിരിക്കും.

ശനിയാഴ്ച രാവിലെ 10 30 ന് നടക്കുന്ന ഗാന പൂജയ്ക്ക് ഫാദർ ജയ്സൺ ചൊവ്വല്ലൂർ മുഖ്യകാർമികത്വം. തുടർന്ന് ടീം പള്ളിയങ്ങാടിയുടെ കാരുണ്യ ദാനം ഉണ്ടായിരിക്കും. വൈകിട്ട് ഏഴുമണിക്ക് മാക്സോൾസിന്റെ നേതൃത്വത്തിൽ നടക്കൽമേളം ഉണ്ടാകും. വൈകിട്ട് നാലുമണിക്ക് ദിവ്യബലിക്ക് ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും. രാത്രി 9 30ന് വെസ്റ്റ് ഗേറ്റ് ക്ലബ് ഒരുക്കുന്ന ഫാൻസി വർണ്ണമഴ, പത്തുമണിക്ക് തിരുനാൾ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന തിരുസുരൂപങ്ങൾ എടുത്തു വയ്ക്കൽ എന്നിവ നടക്കും.
ജനുവരി നാലിന് വൈകിട്ട് 7:00 മണിക്ക് യുണൈറ്റഡ് ക്ലബ്ബ് സ്പോൺസർ ചെയ്യുന്ന ഗാനമേള ഉണ്ടായിരിക്കും. ജനുവരി പത്താം തീയതി എട്ടാമട തിരുനാൾ ആഘോഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ഫാദർ ഷാജി കൊച്ചുപുരയ്ക്കൽ, ജനറൽ കൺവീനർ സോണി തോമസ്, കൈകാരന്മാരായ ജോസി ചുങ്കത്ത്, സി എ അലക്സ്, മനീഷ് സുരേഷ്, കെ കെ ജോയൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
