Post Header (woking) vadesheri

ലാലി ജെയംസിനെ കോൺഗ്രസ്‌ സസ്പെൻഡ്‌ ചെയ്തു.

Above Post Pazhidam (working)

തൃശൂർ:  മേയർ സ്ഥന വിവാദത്തിന് പിന്നാലെ ലാലി ജെയിംസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍റ് ചെയ്ത് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റേതാണ് നടപടി. മേയർ സ്ഥാനത്തേക്ക് പണം വാങ്ങി എന്ന ആരോപണം കൗൺസിലർ ലാലി ജെയിംസ് ആരോപിച്ചിരുന്നു.

Ambiswami restaurant

കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയ തൃശ്ശൂരിൽ പാര്‍ട്ടി കൗണ്‍സിലര്‍ നേതൃത്വത്തിന് എതിരെ ഉയര്‍ത്തിയെ ഗുരുതര ആരോപണമാണ്. മേയറായി തീരുമാനിച്ച നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്ന ആരോപണമാണ് മുതിര്‍ന്ന കൗണ്‍സിലര്‍ ലാലി ജയിംസ് ഉയര്‍ത്തിയത്. തനിക്കെതിരെ നടപടിയെടുത്താൽ ഇനിയും പല ഇടപാടുകളും തുറന്നു പറയുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു പിന്നാലെയാണ് നടപടി.

തനിക്കെതിരെ അച്ചടക്ക നടപടിയുമായി ന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തുമെന്ന് കൗൺസിലർ ലാലി ജെയിംസ് ഇന്ന് പറഞ്ഞിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ആരോപണമുന്നയിച്ച ലാലിക്കെതിരെ പാർട്ടിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ലാലിയുടെ പരസ്യ വെല്ലുവിളി. താൻ ഉന്നയിച്ച ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും തനിക്കെതിരെ നടപടിയുണ്ടായാൽ പാർട്ടിക്കെതിരെ പലതും വെളിപ്പെടുത്താനുണ്ടെന്നും ലാലി മാധ്യമങ്ങളോട് പറഞ്ഞു.

Second Paragraph  Rugmini (working)

ദീപാദാസ് മുൻഷിയും ,എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമൊക്കെ തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ താഴെ തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്ന നടപടിയാണ്. നാലോ അഞ്ചോ നേതാക്കളല്ല കോൺഗ്രസ് പാർട്ടിയെന്നും ലാലി ജെയിംസ് തുറന്നടിച്ചു. പണമില്ലാത്തതുകൊണ്ടാണ് എന്നെ തഴഞ്ഞതെന്നും മേയ‍ർ തെരഞ്ഞെടുപ്പിൽ വോട്ട് കോൺഗ്രസ് പ്രതിനിധിയ്ക്ക് തന്നെയാണെന്നും ലാലി പറഞ്ഞു. നിജി ജോസ് എന്നല്ല, മേയർ ആരായാലും വോട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തന്നെയാണ്. എന്‍റെ മനസാക്ഷിയുടെ തീരുമാനമാണ് അത്. എന്നാൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു- ലാലി വ്യക്തമാക്കിയിരുന്നു.