

ഗുരുവായൂർ : ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ 26-ാം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

ശിവദാസ് മൂത്തേടത്ത് (പ്രസിഡൻ്റ്)
സി.വി. വിജയൻ (സെക്രട്ടറി)
പൈക്കാട്ട് മാധവൻ (ട്രഷറർ)
കെ.ദാമോദരൻ (വൈസ് പ്രസിഡൻ്റ്)
കെ.പി.ഉണ്ണികൃഷ്ണൻ(വൈസ് പ്രസിഡൻ്റ്)
എം.മോഹൻദാസ് (ജോ സെക്രട്ടറി)
സി.പി. ശ്രീധരൻ(ജോ സെക്രട്ടറി)
പ്രവർത്തക സമതി അംഗങ്ങൾ
പി.എ. അശോക് കുമാർ, ആർ. രാജഗോപാലൻ, വി. ബാലകൃഷ്ണൻ നായർ, എസ് ശശീന്ദ്രൻ പിള്ള , അകമ്പടി ശശിധരൻ, , എൻ. രമേശൻ, ടി.എ.ശിവദാസൻ,ഇ.കെ. വാസു. ഓഡിറ്റർ.. കെ. പി. കരുണാകരൻ

ഗുരുവായൂർ ദേവസ്വത്തിൽ നിലവിൽ ജോലി ചെയ്യുന്ന എല്ലാ താത്ക്കാലിക ജീവനക്കാരെയും മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് അടിയന്തരമായി ഗുരുവായൂർ ദേവസ്വം നേരിട്ട് സ്ഥിര നിയമനം നടത്തണമെന്ന് പൊതുയോഗം ഗരുവായൂർ ദേവസ്വത്തിനോടും കേരള സർക്കാരിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പെൻഷൻ കാർക്കും ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കണമെന്നുള്ള കേരള സർക്കാർ ഉത്തരവ് പ്രകാരം ഗുരുവായൂർ ദേവസ്വം പെൻഷൻകാർക്ക് ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കില്ലെന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ദുർവാശി ഉപേക്ഷിച്ച് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കി അനാവശ്യമായ വ്യവഹാരങ്ങളും ധനച്ചെലവും ഒഴിവാക്കുന്നതിന് പൊതുയോഗം ദേവസ്വത്തിനോടും സർക്കാരിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പൊതുയോഗത്തിൽ കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സി.വി. വിജയൻ,പി.എ. അശോക് കുമാർ ,ശിവദാസ് മൂത്തേടത്ത് പി.മാധവൻ, കെ.പി.ഉണ്ണികൃഷ്ണൻ, തെച്ചിയിൽ ഷണ്മുഖൻ, എം.മോഹൻദാസ്, സി പി ശ്രീധരൻ , കെ.പി. കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ 70 വയസ് തികഞ്ഞ സർവീസ് പെൻഷൻകാരെയും 75 വയസ്തികഞ്ഞ കുടുംബ പെൻഷൻ കാരെയും വിവാഹത്തിൻ്റെ സുവർണ ജൂബിലി പൂർത്തീകരിച്ച രണ്ട് സർവീസ് പെൻഷൻകാരെയും ആദരിച്ചു.
