സെന്റ് ആന്റണീസ് ദേവാലയ ത്തിൽ തിരുപ്പിറവി ആഘോഷം

ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ യേശുവിൻ്റെ തിരുപ്പിറവി ആഘോഷങ്ങൾ ഭക്തിനിർഭരമായി ആചരിച്ചു.
“ജീവിതത്തിൻ്റെ ആനന്ദനിമിഷങ്ങളിൽ ആടിയുലയുമ്പോൾ ദൈവത്തെ മറന്നു പോകരുതെന്ന്” വികാരി ഫാദർ സെബി ചിറ്റാറ്റുകര ക്രിസ്തുമസ് ദിന സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.

പാതിരാകുർബാനയിലും പ്രദക്ഷിണത്തിലും നൂറുകണക്കിന് ഇടവക ജനങ്ങൾ പങ്കെടുത്തു. കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നക്ഷത്ര മത്സരവും, കരോൾ ഗാനാലാപന മത്സരവും നടന്നു. വിജയികൾക്ക് വികാരി ഫാദർ സെബി ചിറ്റാട്ടുകര സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ ബോൺ നതാലേ ഫ്ലാഷ്മോബും സ്നേഹവിരുന്നും ഉണ്ടായിരുന്നു. യുവജനങ്ങൾ 25 അടി ഉയരത്തിൽ ഉണ്ടാക്കിയ ക്രിസ്തുമസ് ട്രീയും, 12 അടി ഉയരത്തിൽ ഉണ്ടാക്കിയ നക്ഷത്രവും ഏറെ ആകർഷകമായി.
പ്രത്യേക പ്രാർത്ഥനകൾക്കും തിരുക്കർമ്മങ്ങൾക്കും വികാരി ഫാദർ സെബി ചിറ്റാട്ടുകര കാർമ്മികത്വം വഹിച്ചു. ക്ലെലിയ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ റോസാ മരിയ, കൈക്കാരന്മാരായ ജോയ് ചെറുവത്തൂർ, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവിൽ, കുടുംബകൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ലോറൻസ് നീലങ്കാവിൽ, ജിൻസി സോജൻ, ജിഷോ എസ് പുത്തൂർ, ജോർജ്ജ് ലോറൻസ്, ഫെലിക്സ് റൊസാരിയോ, അക്കിൻസൺ ലാൻസൺ, ഹന്ന സ്റ്റീഫൻ, ഹനിക മിൽട്ടൺ, സ്റ്റാൻലി ആളൂർ, ബിന്നറ്റ് മാറോക്കി എന്നിവർ നേതൃത്വം നൽകി.

