
വെട്ടിക്കവല ശശികുമാറിനും ഓച്ചിറ ഭാസ്ക്കരനും ശ്രീഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്‌കാരം

ഗുരുവായൂർ : ദേവസ്വം നാലാമത് നാഗസ്വരം – തവിൽ സംഗീതോത്സവത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം നൽകുന്ന ഗുരുവായൂർ കുട്ടിക്കൃഷ്ണൻ നായർ സ്മാരകശ്രീഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്കാരത്തിന് പ്രശസ്ത നാഗസ്വര വിദ്വാൻ വെട്ടിക്കവല ശശികുമാറിനെയും
മൂത്തരശനല്ലൂർ ആർ.രാമചന്ദ്രൻ സ്മാരക ശ്രീഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്കാരത്തിന് .ഓച്ചിറ ഭാസ്ക്കരനെയും തെരഞ്ഞെടുത്തു.

സമഗ്ര കലാ സംഭാവനയ്ക്കാണ് ഇരുവർക്കും പുരസ്ക്കാരം. പുരസ്കാര സ്വീകർത്താക്കൾക്ക്
25000 രൂപയുംപ്രത്യേക ഫലകവും പ്രശസ്തി പത്രവും ലഭിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം കെ.പി.വിശ്വനാഥൻ, നാഗസ്വര വിദ്വാൻ ആറൻമുള ശ്രീകുമാർ ,ത വിൽ വിദ്വാനും വൈക്കം ക്ഷേത്ര കലാപീഠം
പ്രിൻസിപ്പാളുമായ
ചേർത്തല എസ്.പി.ശ്രീകുമാർ എന്നിവരുൾപ്പെട്ട പുരസ്കാര നിർണയസമിതിയാണ് പുരസ്കാര സ്വീകർത്താക്കളുടെ പേര് ശുപാർശ ചെയ്തത്..
ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതി യോഗം ശുപാർശ അംഗീകരിച്ചു. ജനുവരി ഒന്നിന്
നടക്കുന്ന നാഗസ്വരം -ത വിൽ സംഗീതോത്സവ വേദിയിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും നാഗസ്വരം, തവിൽ സംഗീതോത്സവപുരസ്കാരങ്ങൾക്ക് ശ്രീഗുരുവായൂരപ്പൻ നാദബ്രഹ്മം പുരസ്കാരം എന്ന് നാമകരണം ചെയ്യാൻ ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനമായി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ് ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായി
.

