
വധ ശ്രമക്കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

കുന്നംകുളം : സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തതിനെ തുടർന്ന് യാത്രക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പാവർട്ടി പെരുവല്ലൂർ സ്വദേശി അനൂപിനെ (38 )യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പോർക്കുളം സ്വദേശി കണ്ണാത്തു പറമ്പിൽ വീട്ടിൽ അയ്യൻ കുട്ടിയുടെ മകൻ ഗോപി (54)ക്കാണ് മർദ്ദനമേറ്റത്.
കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം നടന്നത്.
കുന്നംകുളം – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസ്സിലെ ഡ്രൈവറാണ് അനൂപ്. അമിതവേഗത്തിൽ ഷോണി ബസ് വരുന്നത് കണ്ട് ആരെ കൊല്ലാനാണ് ഇത്രയും വേഗതിയിൽ പോകുന്നത് എന്ന് ഗോപി ചോദ്യം ചെയ്തതോടെ പ്രകോപിതനായ അനൂപ് ബസ് നിർത്തി സീറ്റിനടിയിൽ നിന്ന് ഇരുമ്പ് പതിപ്പിച്ച മരക്കഷണം എടുത്ത് ഗോപിയെ ആക്രമിക്കുകയായിരുന്നു

ആക്രമണത്തിൽ കണ്ണിനുൾപ്പെടെ പരിക്കേറ്റ ഗോപി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു.

