
പീഡന കേസിൽ പി ടി കുഞ്ഞുമുഹമ്മദിന് രക്ഷപെടാനുള്ള സമയം നൽകുന്നു :ഡബ്യുസിസി

ഗുരുവായൂർ : പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമക്കേസില്‍ ഉടന്‍ നടപടി വേണമെന്ന് ഡബ്യുസിസി. കേസിലെ മെല്ലപ്പോക്ക് ആശങ്കാജനകമാണെന്ന് ഡബ്ല്യുസിസി പ്രസ്താവനയിലൂടെ അറിയിച്ചു. എഐഫ്എഫ്‌കെ വേദികളില്‍ നിന്ന് കുറ്റാരോപിതനെ അകറ്റി നിര്‍ത്തുന്നത് ഉചിതമായ നിലപാടാണ്. പക്ഷെ അക്കാദമി നിയമാനുസൃതമായ നടപടിയെടുത്ത് കാണാത്തത് എന്തുകൊണ്ടാണ്? എന്നാണ് ഡബ്ല്യുസിസി ചോദിക്കുന്നത്.

അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നതല്ലേ ഈ കാത്തു നിര്‍ത്തല്‍. അവള്‍ വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ഇവിടെ ലംഘിക്കപ്പെടുന്നു. ഇനി സര്‍ക്കാരിന് മുന്നിലുള്ള ഒരേയൊരു നടപടി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നതാണ്. ഇക്കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടാകണമെന്ന് ഡബ്യുസിസി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
”ഐഎഫ്എഫ്‌കെയുടെ മുപ്പതാമത്തെ അധ്യായത്തില്‍ ഫെസ്റ്റിവലിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മലയാള സിനിമാ വിഭാഗം സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനും സംവിധായകനുമായ പിടി കുഞ്ഞു മുഹമ്മദിന്റെ ഭാഗത്തു നിന്നും ഒരു ചലച്ചിത്ര പ്രവര്‍ത്തകയ്ക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവല്‍ നടത്തിപ്പില്‍ വന്ന ഒരു കടുത്ത അപഭ്രംശമാണ്.” ഡബ്ല്യുസിസി പറയുന്നു

സെലക്ഷന്‍ കമ്മിറ്റി സിറ്റിങ് നടക്കുന്ന വേളയിലാണ് അതിക്രമമുണ്ടായത്. സര്‍ക്കാര്‍ സ്ഥാപനമായ തൊഴിലിലടത്തില്‍ വച്ച് നടന്ന ഈ അതിക്രമത്തെക്കുറിച്ച് അത് നേരിട്ട ചലച്ചിത്ര പ്രവര്‍ത്തക തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണ്. ഇത് ഐഎഫ്എഫ്‌കെയുടെ ഖ്യാതിയ്ക്ക് ദോഷകരമാണ്.”
”ചലച്ചിത്ര അക്കാദമി എഐഫ്എഫ്‌കെ വേദികളില്‍ നിന്ന് കുറ്റാരോപിതനെ അകറ്റി നിര്‍ത്തുന്നത് ഉചിതമായ നിലപാടാണ്. പക്ഷെ അക്കാദമി നിയമാനുസൃതമായ നടപടിയെടുത്ത് കാണാത്തത് എന്തുകൊണ്ടാണ്? സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരില്‍ നിന്നും അടിയന്തരമായി ഇക്കാര്യത്തില്‍ നീതിയുക്തമായ ഇടപെടല്‍ അത്യാവശ്യമായ നിമിഷമാണ് ഇത്.” എന്നും ഡബ്ല്യുസിസി പറയുന്നു.

”അതിക്രമം നടത്തിയ തലമുതിര്‍ന്ന സംവിധായകനും രാഷ്ട്രീയമായി വലിയ സ്വാധീന ശക്തിയുമുള്ള മുന്‍ എംഎല്‍എയുമായ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നതല്ലേ ഈ കാത്തു നിര്‍ത്തല്‍. അവള്‍ വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ഇവിടെ ലംഘിക്കപ്പെടുന്നു. ഇനി സര്‍ക്കാരിന് മുന്നിലുള്ള ഒരേയൊരു നടപടി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നതാണ്. ഐഎഫ്എഫ്‌കെ 2025 നടക്കുന്ന വേളയില്‍ തന്നെ ഇക്കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടാകണമെന്ന് ഡബ്യുസിസി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു” എന്നും പ്രസ്താവന പറയുന്നു.
