
മഞ്ജുളാൽത്തറയിൽ കുചേല പ്രതിമ തിരിച്ചെത്തി

ഗുരുവായൂർ : കുചേലദിനത്തിൻ്റെ ധന്യനിറവിൽ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയർന്നു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കുചേലപ്രതിമയുടെ സമർപ്പണം നിർവ്വഹിച്ചു.

ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡശിൽപ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമസ്ഥാപിച്ചത്. വെങ്കല ഗരുഡശില്പം വഴിപാടായി സമർപ്പിച്ച ചലച്ചിത്രനിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് പുതിയ കുചേല ശില്പവും വഴിപാടായി നിർമ്മിച്ചത്.
ഉണ്ണി കാനായിയാണ് ശില്പി. ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ്.ബി.നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ ,എക്സി.എഞ്ചിനീയർ എം.കെ.അശോക് കുമാർ, അസി.എക്സി.എഞ്ചിനീയർ സാബു, അസി.എഞ്ചിനീയർ അമ്പാടി സത്യൻ, മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

