
ഇന്റർ നാഷണൽ ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്യാൻ പേപ്പർ ഇല്ല

തൃശൂർ :ഇന്റർ നാഷണൽ ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെ യ്യാൻ പേപ്പർ ഇല്ലാത്തതിനാൽ വിദേശത്തു ജോലിക്ക് ശ്രമിക്കുന്ന പതിനായിരത്തിൽ അധികം പേർ പെരുവഴിയിൽ . ലൈസൻസ് പ്രിന്റ് ചെയ്യുന്ന പേപ്പർ വിതരണം ചെയ്യുന്ന സർക്കാർ സ്ഥപനമായ സി ഡിറ്റിന് ലക്ഷങ്ങൾ കുടിശ്ശിഖ ആയതോടെ പേപ്പർ വിതരണം നിറുത്തി വെച്ചതാ ണ് ലൈസൻസ് നൽകുന്നത് ട്രാൻസ്‌പോർട്ട് വകുപ്പ് അവസാനിപ്പിച്ചത്. ഇതോടെ വിദേശത്ത് ജോലി ലഭിച്ചവരും ജോലിക്ക് ശ്രമിക്കുന്നവരും , പെരുവഴിയിൽ ആയി ..

നേരത്തെ ഇന്ത്യൻ ഡ്രൈവിങ് ലൈസെൻസ് ഉള്ളവർക്ക് വിദേശത്തു പോകാനുള്ള വിസ കാണിച്ചാൽ ഒരാഴ്‌ചക്കുള്ളിൽ അതത് ജില്ലാ ആർ ടി ഒ ഓഫീസുകളിൽ നിന്നും ഇന്റർ നാഷണൽ ലൈസൻസ് നൽകിയുരുന്നതാണ് . ഇപ്പോൾ മാസങ്ങൾ പിന്നിട്ടിട്ടും ലൈസൻസ് നല്കാൻ മോട്ടോർവാഹന വകുപ്പിന് കഴിയുന്നില്ല ഇതിനായി മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ സേവാ പോർട്ടലിൽ 1320 രൂപ മുൻ കൂർ അടച്ചവരാണ് എല്ലാവരും . തൃശ്ശരു ജില്ലയിൽ മാത്രം 800 ലധികം പേർ പണം അടച്ചു കാത്തിരിപ്പ് തുടരുന്നുണ്ട്. മലപ്പുറം കോഴിക്കോട് ജില്ലകളിൽ മൂവായിരം വീതം അപേക്ഷരാണ് പണം അടച്ചു കാത്തിരിക്കുന്നത് .

കേരളത്തിൽ ഒരു ജോലി ലഭിക്കും എന്ന പ്രതീക്ഷ ഇല്ലാത്തവർ വിദേശത്ത് പോയി രക്ഷപെടാൻ ശ്രമിക്കുമ്പോൾ അതിനും സർക്കാർ തടസം നിൽക്കുകയാണ് എന്നാണ് ആക്ഷേപം . അമേരിക്കയും ബ്രിട്ടനുമടക്കം 21 വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ലൈസെൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ സാധിക്കും . മൂന്നു മാസം മുതൽ ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ചു വാഹനം ഓടിക്കാൻ കഴിയും. അതിനു ശേഷം അവിടുത്തെ ഡ്രൈവിംഗ് ലൈസെൻസ് എടുത്താൽ മതി . യൂറോപ്പിൽ ഇപ്പോൾ ആയിരകണക്കിന് മലയാളികൾ ആണ് ട്രക്ക് ഡ്രൈവർ മാരായി ജോലി ചെയ്യുന്നത് .

.
വാഹനത്തിന്റെ ആർ സി ബുക്കും , ലൈസൻസും കാർഡിലേക്ക് മാറ്റിയത് പോലെ ഇൻറ്റർ നാഷണൽ ലൈസൻസും കാർഡിലേക്ക് മാറ്റിയാൽ ഇപ്പോഴുള്ള പ്രശ്നനങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ട്രാൻസ്‌പോർട് ഓഫിസിലെ ഉദ്യോഗസ്ഥർ അടക്കം പറയുന്നത് . എന്നാൽ ഇതെല്ലം പരിഹരിക്കേണ്ട വകുപ്പ് മന്ത്രി കെ എസ് ആർ ടി ഡ്രൈവർമാർ ബസിൽ വെള്ള കുപ്പികൾ സൂക്ഷിക്കുന്നുണ്ടോ എന്ന പരിശോധന തിരക്കിലാണ് . കൂടാതെ കുത്തക മുതലാളിത്തരാജ്യങ്ങളിൽ പോയി മലയാളികൾ ജോലിചെയ്യേണ്ട എന്ന തോന്നൽ മന്ത്രിക്കും പിടിപെട്ടിരിക്കാമെന്നാണ് അപേക്ഷരുടെ സങ്കടം പറച്ചിൽ
