
ഗുരുവായൂർ ഏകാദശി, പ്രസാദ ഊട്ടിൽ 35,000 പേർ പങ്കെടുത്തു

ഗുരുവായൂർ. ഗുരുവായൂർ ഏകാദശി ദിനത്തിലെ പ്രസാദ ഊട്ടിൽ 35,000 പേർ പങ്കെടുത്തു. ഏകാദശിവ്രതമെടുത്ത ഭക്തര്‍ക്ക് പ്രസാദ ഊട്ടിന് വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരുന്നത്.

ക്ഷേത്ര തീര്‍ത്ഥക്കുളത്തിന് പടഞ്ഞാറുഭാഗത്തും, അന്നലക്ഷ്മിഹാളിലും, ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലുമായി നടന്ന ഏകാദശി പ്രസാദ ഊട്ടിന് ഗോതമ്പുചോറ്, കാളന്‍, പുഴുക്ക്, അച്ചാര്‍, മോര്, ഗോതമ്പുപായസം എന്നിവയോടെയായുള്ള ഏകാദശി വ്രതവിഭവങ്ങളായിരുന്നു.

രാവിലെ 9 മണിക്ക് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂരപ്പൻ്റെ ഛായാചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പാള പാത്രത്തിൽ ഭഗവാനായി വിഭവങ്ങൾ വിളമ്പി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ഭക്തർക്ക് പ്രസാദ ഊട്ട് വിളമ്പി നൽകി.
