
പൈതൃകം ഗുരുവായൂരിന്റെ ഏകാദശി സാംസ്കാരിക സമ്മേളനം.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒന്നിന് രാവിലെ എട്ടു മണി മുതൽ ഗുരുവായൂർ ഏകാദശി സാംസ്കാരിക സമ്മേളനവും കർമ്മ ശ്രേഷ്ഠ പുരസ്കാര സമർപ്പണ ചടങ്ങും സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രുഗ്മിണി റീജൻസിയിൽ വെച്ച് ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു ആരംഭിക്കുന്ന ചടങ്ങ് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സാംപൂജ്യ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. ആധ്യാത്മിക പ്രഭാക്ഷകൻ ഡോ. ഡി എം വാസുദേവൻ മുഖ്യാതിഥിയാകും. ചടങ്ങിൽ പൈതൃകം കർമ്മ ശ്രേഷ്ഠ പുരസ്കാരം കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മധു എസ്. നായർക്ക് നൽകും. പൊന്നാടയും പ്രശസ്തി പത്രവും ഫലകവും പതിനായിരത്തി ഒന്നു രൂപയും അടങ്ങുന്നതാണ് പൈതൃകം കർമശ്രേഷ്ഠ പുരസ്കാരം.

വൈകിട്ട് ആറുമണിക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ. ബി അരുൺകുമാർ, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം സി.മനോജ് എന്നിവർ പങ്കെടുക്കുന്ന പൈതൃകത്തിന്റെ നേതൃത്വത്തിലുള്ള ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കൊല്ലം -ചവറ മഹാലക്ഷ്മി വിളക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ദീപ കാഴ്ചയും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ പ്രൊഫ. വെശ്രവണത്ത് എം. നാരായണൻ നമ്പൂതിരി,അഡ്വ. രവി ചങ്കത്ത് , അഡ്വ.സി രാജഗോപാൽ,മധു കെ. നായർ, കെ.കെ. വേലായുധൻ,ഡോ. കെ.ബി. പ്രഭാകരൻ . മണലൂർ ഗോപിനാഥ് . ശ്രീകുമാർ പി. നായർ, ഡോ: കെ.എസ്.സോമസുന്ദരൻ, ജയശ്രി രവികുമാർ, ഇന്ദിര സോമസുന്ദരൻ നിർമ്മല നായ്ക്കത്ത്, മുരളി അകമ്പടി , രവി വട്ടരങ്ങത്ത്തുടങ്ങിയവർ പങ്കെടുത്തു.
