
ഏകാദശിക്ക് ചാവക്കാട് താലൂക്കിൽ അവധി , അവധി ലഭിക്കാതെ കണ്ടാണശ്ശേരി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശി മഹോത്സവ ദിവസമായ ഡിസംബര്‍ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അതെ സമയം ഏകാദശിയോടനുബന്ധിച്ചു അവധി നൽകുന്ന ത് ക്ഷേത്രത്തിന് സമീപത്തുള്ള സ്ഥലങ്ങളിലെ ജനങ്ങൾക്കും ഉപകാര പ്രദമായ രീതിയിൽ ആകണമെന്ന് ഭക്തരുടെ ചിരകാല ആവശ്യം ഇത്തവണയും അധികൃതർ പരിഗണിച്ചില്ല . ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 30 കിലോ മീറ്റർ ദൂരെ ഉള്ള വലപ്പാട് പഞ്ചായത്തിൽ ഉള്ള വർക്ക് അവധി ലഭിക്കുമ്പോൾ ,ക്ഷേത്രത്തിൽ നിന്നും കേവലം അഞ്ചു കിലോ മീറ്റർ ദൂരത്തിലുള്ള കണ്ടാണശ്ശേരി പഞ്ചായത്തിലെ ജനങ്ങൾക്ക് അവധി ലഭിക്കാതെ പോകുന്നു .

കണ്ടാണശ്ശേരി പഞ്ചായത്തിലാണ് ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീകൃഷ്ണ കോളജ് സ്ഥിതി ചെയ്യുന്നത് , കോളേജിലെ വിദ്യാർത്ഥികൾക്കും , അധ്യാപകർക്കും ഏകാദശി ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കില്ല , ഗുരുവായൂർ ദേവസ്വമാണ് ഇതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് . ഉൽഘാടന ങ്ങൾ നടത്താൻ കത്രിക പോക്കറ്റിൽ വെച്ച് നടക്കുന്നവർ എന്ന്ആക്ഷേപം നേരിടുന്നവർക്ക് ഇതിനൊന്നും സമയം ഇല്ലാതെ പോകുന്നു എന്നാണ് ഭക്തരുടെ പരാതി

