
അമലയില്‍ ദേശീയ കാന്‍സര്‍ സിമ്പോസിയം

തൃശ്ശൂർ : അമല കാന്‍സര്‍ റിസര്‍ച്ച് സെന്‍ററും ഓങ്കോളജി വിഭാഗവും സംയുക്തമായി
ടേമിങ് കാന്‍സര്‍ എന്ന വിഷയത്തെ അധികരിച്ചു മൂന്ന് ദിവസമായി നടത്തുന്ന
ദേശീയ സിമ്പോസിയത്തിന്‍റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍
ഡോ.പി. രവീന്ദ്രന്‍ നിര്‍വഹിച്ചു. വെല്ലൂര്‍ സി. എം. സി. ഡയറക്ടര്‍ ഡോ. വിക്രം മാത്യൂസ് മുഖ്യ പ്രഭാക്ഷണം നടത്തി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ബാംഗ്ലൂര്‍ പ്രൊഫസര്‍ ഡോക്ടര്‍ കുമാരവേല്‍ സോമസുന്ദരം, അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സി. എം. ഐ . , ജോയിന്‍റ് ഡയറക്ടര്‍ ഫാ. ആന്‍റണി പെരിഞ്ചേരി സി. എം. ഐ . , അസ്സാസേിയേറ്റ് ഡയറക്ടര്‍
ഫാ. ആന്‍റണി മണ്ണുമ്മല്‍ സി. എം. ഐ . ,

പ്രിന്‍സിപ്പള്‍ ഡോ. ബെറ്റ്സി തോമസ്, റിസര്‍ച് ഡയറക്ടര്‍ ഡോ. വി. രാമന്‍ കുട്ടി, ഓങ്കോളജിസ്റ്റ് ഡോ. അനില്‍ ജോസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ടി. ഡി. ബാബു, ഡോ. ജോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 200 ഓളം ശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും പങ്കെടുത്തു.

