
ചെമ്പൈ, ബുധനാഴ്ച രാത്രി വരെ 1710 പേർ സംഗീതാർച്ചന നടത്തി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ ബുധനാഴ്ച രാത്രി വരെ 1710 പേർ സംഗീതാർച്ചന നടത്തി ഇന്ന് മാത്രം 190 പേരാണ് സംഗീതാർച്ചന നടത്തിയത് . വിശേഷാൽ കച്ചേരിയിൽ ആദ്യം ഡോ ജി ബേബി ശ്രീറാം കച്ചേരി അവതരിപ്പിച്ചു . ശഹാന രാഗത്തിലുള്ള “ശ്രീരാമാ എന്നൈ കൈ വിടരുതേ ” ( രൂപക താളം )ആലപിച്ചാണ് കച്ചേരിക്ക് തുടക്കം കുറിച്ചത് .


തുടർന്ന് ത്യാഗ രാജരുടെ ജയശ്രീ രാഗത്തിലുള്ള ” മറുകേലരാ” ( ആദി താളം ) ,സ്വാതി തിരുനാൾ കൃതിയായ ” കലയേ ദേവ ദേവേശം” ( സവേരി രാഗം , ആദി താളം ) ,ദീക്ഷിതർ സവേരി രാഗത്തിൽ രചിച്ച “ശ്രീ രാജ ഗോപാല ” ( ആദി താളം ) ,സ്വാതി തിരുനാൾ കൃ തിയായ “ആളി വേണി എന്തു ചെയ്‌വൂ ” ( കുറിഞ്ഞി രാഗം ,മിശ്ര ചാപ്പ് താളം ) എന്നിവ ആലപിച്ചു. ഒടുവിൽ രേവതി രാഗത്തിലുള്ള ” അറിയാത തേനോ” ( ഖണ്ഡ ചാപ്പ് താളം ) ആല പിച്ചാണ് കച്ചേരിക്ക് സമാപനം കുറിച്ചത് . ആറ്റുകാൽ ബാലസുബ്രഹ്മണ്യം വയലിനിലും , തിരുവനന്തപുരം വി സുരേന്ദ്രൻ മൃദംഗത്തിലും തിരുവനന്തപുരം വി കാർത്തികേയൻ ഘടത്തിലും പക്കമേളം തീർത്തു .

മൈസൂർ വാസുദേവയാർ ഗൗള രാഗത്തിൽരചിച്ച “പ്രണമാമ്യനം” ( ആദി താളം ) ആലപിച്ചാണ് അടൂർ സുദർശനൻ വിശേഷാൽ കച്ചേരി തുടക്കം കുറിച്ചത് . തുടർന്ന് ത്യാഗ രാജരുടെ കന്നഡ ഗൗള രാഗത്തിൽ ഉള്ള “ഓരജുപുജു” ( ആദി താളം ) ,ജഗൻ മോഹിനി രാഗത്തിൽ രചിച്ച “ശോഭില്ലു സപ്ത സ്വര ” (രൂപക താളം), ഖര ഹര പ്രിയ രാഗത്തിൽ ഉള്ള “പക്കല നിലമ്പടി ” ( മിശ്ര ചാപ്പ് താളം ) , കാം ബോജി രാഗത്തിലെ “എവരി മാട്ട” ( ആദി താളം ) ആലപിച്ചു . സദാ ശിവ ബ്രഹ്മേരു ശ്യാമ രാഗത്തിൽരചിച്ച “മാനസ സഞ്ചരരേ ” (ആദി താളം )ആലപിച്ചാണ് വിശേഷാൽ കച്ചേരി അവസാനിപ്പിച്ചത് .
കണ്ട ദേവി വിജയ രാഘവൻ വയലിനിലും മുളം ങ്കാടകം രാംജയ് മൃദംഗത്തിലും പയ്യന്നുർ ഗോവിന്ദ പ്രസാദ് മുഖർ ശംഖിലും പിന്തുണ നൽകി
