Post Header (woking) vadesheri

മെട്രോ കളർ ഫെസ്റ്റ്29 ന്

Above Post Pazhidam (working)

ഗുരുവായൂർ : മെട്രോലിങ്ക്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരള ചിത്രരചന മത്സരമായ മെട്രോ കളർ ഫെസ്റ്റ് ഈ മാസം 29 ന് നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗുരുവായൂർ എൽ എഫ് കോളേജിൽ വെച്ച് രാവിലെ ഒമ്പതിന് നടക്കുന്ന ചിത്രരചനാ മത്സരം, പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂർ ഉൽഘാടനം ചെയ്യും.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

കോളജ് പ്രിൻസിപ്പാൾ സി: ഡോ: ജെന്നി തെരസ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഏഴു കാറ്റഗറികളിലായി എൽ.കെ.ജി മുതൽ, കോളജ് തലം വരെയുള്ളവർക്ക്
മത്സരത്തിൽ പങ്കെടുക്കാം.
സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക വിഭാഗം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Third paragraph

വിദ്യാർത്ഥികൾക്ക് അന്നേ ദിവസം കാലത്ത് 9 മണി മുതൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.
കെ.ജി വിദ്യാർത്ഥികൾക്ക്
കളറിംഗ് മത്സരമാണ്. 1,2,3,4 ക്ലാസ്സുകാർക്ക് വിഷയമില്ല.
യു.പി വിദ്യാർത്ഥികളുടെ വിഷയം ഗ്രാമീണ ഭംഗി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് എൻറെ ബാല്യം,
പ്ലസ് ടു കോളേജ് വിദ്യാർത്ഥികൾക്ക്
വിളവെടുപ്പ്. പെൻസിൽ ഡ്രോയിങ് ഉണ്ടായിരിക്കുന്നതല്ല.

മത്സര സമയം രണ്ട് മണിക്കൂറാണെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത
പ്രസിഡൻറ് കെ.ആർ. ചന്ദ്രൻ, സെക്രട്ടറി ഗിരീഷ് ഗീവർ, ചീഫ് കോഡിനേറ്റർ ബാബു വർഗീസ്, വൈസ് പ്രസിഡൻറ് എം.ആർ. സൂര്യൻ, പി.ആർ.ഒ: ടി. ഡി.വാസുദേവൻ എന്നിവർ അറിയിച്ചു