
ചെമ്പൈ സംഗീതോത്സവം, നാദസ്വര കച്ചേരി ശ്രദ്ധേയമായി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിയിൽ നാദസ്വര കച്ചേരി ശ്രദ്ധേയമായി . ആലംകുടി എ വി പക്കീരി സാമി ,ആലം കുടി ഗോപാല കൃഷ്ണൻ എന്നിവർ നാദസ്വരത്തിൽ വിസ്മയം തീർത്തപ്പോൾ തഞ്ചാവൂർ താണികാചലം ,ദീപാം ബല പുരം പി സി രാജ എന്നിവർ തകിലിലും വിസ്മയം തീർത്തു . ചക്രവാകം രാഗത്തിൽ ദീക്ഷിതർ രചിച്ച “ഗജാ നനയുതം” (ആദി താളം ) ,ത്യാഗരാജരുടെ ഗാന മൂർത്തി രാഗത്തിലുള്ള “ഗാന മൂർത്തേ” ( ആദി താളം ) ലളിതാ ദാസർ കൃതിയായ” പാവന ഗുരു പവന” ( ഹംസാ നന്ദി രാഗം , രൂപക താളം ) ,ത്യാഗരാജരുടെ ഖര ഹര പ്രിയ രാഗത്തിൽ ഉള്ള “വിട മുസേയ” (ആദി താളം) എന്നീ കീർത്തനങ്ങൾ ആണ് വായിച്ചത്


വിശേഷാൽ കച്ചേരിയിൽ ചേപ്പാട് എ ഇ വാമനൻ നമ്പൂതിരിയും ഡോ : കെ ഗായത്രി ചെന്നൈയും സംഗീതാർച്ചന നടത്തി .ഹരി കാംബോജി രാഗത്തിൽ ത്യാഗരാജർ രചിച്ച “ഉണ്ടേടി രാമുഡു” ( രൂപക് താളം ) ആലപിച്ചാണ് ഡോ ഗായത്രി സംഗീതാർച്ചന ആരംഭിച്ചത് . തുടർന്ന് സ്വാതി തിരുനാൾ കൃതിയായ ” പങ്കജ ലോചന” (കല്യാണി രാഗം മിശ്ര ചാപ്പ് താളം) , ദീക്ഷിതർ രചിച്ച “ശ്രീ കൃഷ്ണം ഭജമാനസ” ( തോ ടി രാഗം , ആദി താളം ), സുഗു ണാ പുരുഷോത്തം കൃതിയായ “മനമോഹന കണ്ണാ ” (കമാസ് രാഗം ,ആദി താളം )രാജാജി രാഗ മാലിക രാഗത്തിൽ രചിച്ച “കുറൈ യൊന്റ് മില്ലൈ ” ( ആദി താളം ) എന്നീ കീർത്തനനഗൽ ആലപിച്ചു .ജോൺ പുരി രാഗത്തിലെ “രാമ ഭക്ത ഹനുമാൻ” ( ആദി താളം ) ആലപിച്ചാണ് കച്ചേരി അവസാനിപ്പിച്ചത് .

ചന്ദ്ര ജ്യോതി രാഗത്തിൽ ത്യാഗരാജർ രചിച്ച “ബാഗാ യനയ്യ” ആദി താളം ആലപിച്ചാണ് വാമനൻ നമ്പൂതിരി സംഗീതാർച്ചന ആരംഭിച്ചത് . തുടർന്ന് പന്തുവരാളി രാഗത്തിൽ “അപ്പ രാമ ഭക്തി” (രൂപകതാളം) തോടി രാഗത്തിലുള്ള “മരതക മണി” ആദി താളം ,എന്നിവ ആല പിച്ചു ,പാട് ദീപ് രാഗത്തിൽ കൃഷ്ണ കരോ എന്ന മീരാ ഭജൻ ( ആദി താളം ) ആലപിച്ചാണ് സംഗീതാർച്ചനക്ക് സമാപനം കുറിച്ചത് ,
