Header 1 vadesheri (working)

ശബരിമല സീസണ്‍ മനഃപൂര്‍വം കുഴപ്പത്തിലാക്കി : വിഡി സതീശന്‍

Above Post Pazhidam (working)

തിരുവനന്തപുരം: ശബരിമല സീസണ്‍ ഇത്രമാത്രം കുഴപ്പത്തിലാക്കിയ സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഡി സതീശന്‍. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കില്‍ യുഡിഎഫിന്റെ പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

First Paragraph Rugmini Regency (working)

ശബരിമലയില്‍ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ പറയുന്നത്. യുഡിഎഫിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പമ്പയില്‍ പോയിരുന്നിട്ടാണ് അവിടെ എല്ലാത്തിന്റെയും ഏകോപനം നടത്തിയത്. ഈ സര്‍ക്കാര്‍ ഒരു ചുക്കും നടത്തിയില്ല. ആഗോള അയ്യപ്പ സംഗമം നടത്തിയ ആളുകള്‍ ഇത്തവണത്തെ സീസണ്‍ കുടി വികലമാക്കിയെന്നും സതീശന്‍ പറഞ്ഞു. പത്തും പതിനഞ്ചും മണിക്കൂര്‍ നീണ്ട ക്യൂ നിയന്ത്രിക്കാന്‍ സംവിധാനമോ, ഭക്തര്‍ക്ക് കുടിവെളളം പോലും നല്‍കിയിരുന്നിലലെന്നും ടോയ്‌ലറ്റില്‍ പോലും വെള്ളം ഇല്ലായിരുന്നെന്നും സതീശന്‍ പറഞ്ഞു. വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍, മലിനമായ പമ്പ ഇതൊക്കെയാണ് നിലവിലെ അവസ്ഥ. മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ടത് ചെയ്യേണ്ടത് ഒരാഴ്ച മുന്‍പാണോയെന്നും സതീശന്‍ ചോദിച്ചു. ഇത്തവണത്തെ ശബരിമല സീസണ്‍ മനഃപൂര്‍വം സര്‍ക്കാര്‍ കുഴപ്പത്തിലാക്കിയതാണെന്നും സതീശന്‍ പറഞ്ഞു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഫണ്ട് നല്‍കാതെ മുഴുവന്‍ തകരാറിലാക്കിയെന്നും സതീശന്‍ പറഞ്ഞു. മാലിന്യനിര്‍മാര്‍ജനത്തില്‍ പരാജയപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തെരുവുനായ ശല്യം വന്‍തോതില്‍ വര്‍ധിച്ചത്. മൂന്നരലക്ഷം മലയാളികളെ പട്ടികടിച്ചിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇവിടെക്ക് ടൂറിസ്റ്റുകള്‍ വരുമോ?. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഒരുമഴ പെയ്താല്‍ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ടാണ്. ഇതിനായി ഒരു പദ്ധതിയുമില്ല. യുഡിഎഫിന് കൃത്യമായ പരിപാടികളും പദ്ധതികളുമുണ്ട്. അത് ജനത്തിന് മുന്നില്‍ അവതരിപ്പിക്കും. ജനങ്ങള്‍ വെറുക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അതിനെതിരായ കുറ്റപത്രം ഈ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മുക്കിലും മൂലയിലും വിശദമായി അവതരിപ്പിക്കുകയും ജനങ്ങള്‍ ഈ സര്‍ക്കാരിനെ വിചാരണ ചെയ്യുകയും ചെയ്യും. അന്തിമ വിചാരണയ്ക്ക് മുന്‍പായി നടക്കുന്ന വിചാരണയാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)