
കൊലപാതക ശ്രമക്കേസിലെ പ്രതി 06 വർഷത്തിനു ശേഷം അറസ്റ്റിൽ

ചാവക്കാട് : കൊലപാതകശ്രമക്കേസിലെ പ്രതിയെ 6 വർഷത്തിനു ശേഷം പോലീസ് പിടി കൂടി .എടക്കഴിയൂർ വലിയ പുരക്കൽ വീട്ടിൽ സക്കറിയെ യാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത് .

2019ൽ എടക്കഴിയൂർ ബ്ലാങ്ങാട് താഴത്ത് വീട്ടിൽ മുബാരക്കിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായതിനെ തുടർന്ന് ജില്ലക്ക് പുറത്ത് ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.

ചാവക്കാട് ഇൻസ്പെക്ടർ വിമൽ വി.വിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ. എസ് ഐ സജിത്ത് മോൻ സി പി ഒ ബിനു, സി പി ഒ അമർ അബ്ദുൽ മജീദ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത് പ്രതിയുടെ കോടതിയിൽ ഹാജരാക്കി
