Post Header (woking) vadesheri

ശബരിമല തീർത്ഥാടകർക്ക് വിരിവെക്കാൻ പുതിയ പുൽപ്പായകൾ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് ദർശനത്തിനും വിശ്രമത്തിനും ദേവസ്വം സൗകര്യമൊരുക്കി. തീർത്ഥാടകർക്ക് വിരിവെക്കാൻ ക്ഷേത്രം വടക്കേ നടയിലാണ് ദേവസ്വം പ്രത്യേക സ്ഥലം ഒരുക്കിയത്. വിരിവെക്കാൻ പുതിയ പുൽപ്പായയുമെത്തി. അയ്യപ്പൻമാർക്ക് വിരിവെക്കാനുള്ള പുൽപ്പായ സമർപ്പിച്ചത്അഖിലഭാരതശ്രീ ഗുരുവായൂരപ്പ സമിതിയാണ്.

Poonthanam
Rugmani 700-200


ഭാരവാഹികളായ സജീവൻ നമ്പിയത്ത് വി.എസ്.സുനീവ് എന്നിവരിൽ നിന്ന് ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി. അരുൺകുമാർ, ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥൻ എന്നിവർ പുൽപ്പായ ഏറ്റുവാങ്ങി .

Vasudev Inn


ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ഹെൽത്ത് സൂപ്രവൈസർ എം എൻ രാജീവ്, ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.