
ഗുരുവായൂരിൽ കൃഷ്ണഗീതി ദിനാഘോഷം

ഗുരുവായൂർ: ദേവസ്വം കൃഷ്ണഗീതി ദിനം സമുചിതമായി ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ഘോഷയാത്ര,ശ്രീമാനവേദ സുവർണ്ണ മുദ്ര പുരസ്കാര സമർപ്പണം, കൃഷ്ണനാട്ടം തെരഞ്ഞെടുത്ത രംഗങ്ങളുടെ അവതരണം ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ടായിരുന്നു.രാവിലെ മാനവേദ സമാധിയിൽ പ്രഭാതഭേരി .രാവിലെ 7 മണിക്ക് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ കൃഷ്ണ ഗീതി പാരായണം ഡോ.വി.അച്യുതൻ കുട്ടി നിർവ്വഹിച്ചു.

വൈകിട്ട് അഞ്ചരയോടെ മാനവേദ സമാധിയിൽ പുഷ്പാർച്ചന. തുടർന്ന്. സാസ്കാരിക ഘോഷയാത്ര നടത്തി.വൈകിട്ട് 6ന് മേൽ പുത്തൂർ ആഡിറ്റോറി,യത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.പത്മശ്രീ കലാമണ്ഡലം ഗോപിഉദ്ഘാടനം നിർവ്വഹിച്ചു.ഡോ.എം.വി.നാരായണൻ കൃഷ്ണ ഗീതി ദിന മുഖ്യ പ്രഭാഷണം നടത്തി.

.ചടങ്ങിൽ ശ്രീമാനവേദ സുവർണ്ണ മുദ്ര പുരസ്കാരം കൃഷ്ണനാട്ടം ഇടയ്ക്ക കലാകാരൻ കെ.എം.സുധാകരനും വാസു ‘ നെടുങ്ങാടി എൻഡോവ്മെൻറ് പുരസ്കാരം കൃഷ്ണനാട്ടം വേഷം കലാകാരൻ കെ.എം.മനീഷിനും സമ്മാനിച്ചു..കൃഷ്ണനാട്ടം അരങ്ങുകളിയിലെ പ്രോൽസാഹനത്തിനുള്ള സമ്മാനങ്ങളും ചടങ്ങിൽ നൽകി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ സന്നിഹിതരായി. സാംസ്കാരിക സമ്മേളനത്തിനു ശേഷം ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം തെരഞ്ഞെടുത്ത രംഗങ്ങളുടെ അവതരണം നടന്നു.
