

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിലെ സംയുക്ത തിരുനാളിന് മുന്നോടിയായി ആഘോഷകമ്മിറ്റി ഓഫീസ് തുറന്നു. വികാരി. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ ഓഫീസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആദ്യ സംഭാവന ജനറൽ കൺവീനർ സോണി തോമസിൽ നിന്നും ആദ്യ പ്രസുദേന്തി സിബിൽ ജോസ് തരകനിൽ നിന്നും വികാരിയച്ചൻ സ്വീകരിച്ചു. പബ്ലിസിറ്റി കമ്മിറ്റിയും എസ്എൽ മീഡിയയും സംയുക്തമായ ഒരുക്കിയ തിരുനാൾ ലോഗോ തദവസരത്തിൽ പ്രകാശനം ചെയ്തു.

2026 ജനുവരി 1, 2,3,4 തീയതികളിലാണ് സംയുക്ത തിരുനാൾ. ചടങ്ങുകൾക്ക് അസി. വികാരി . ഫാ. തോമസ് ഊക്കൻ, കൈകാരന്മാരായ സോണി തോമസ്, അലക്സ് ചീരൻ, ജോസി ചുങ്കത്ത്, മനീഷ് സുരേഷ് , കൺവീനർമാരായ, സി. അൽഫോൻസാ,ബോബി തോമസ്, ജസ്റ്റിൻ പനക്കൽ, ജോയൽ കെ കെ, ജാക്സൺ വി
. എഫ്, ജയ്സൺ എൻ. ജെ., പോൾ ചിറമ്മൽ, ബിജു കെ ജെ, സണ്ണി വെള്ളറ, ജാക്സി ജാക്സൺ എസ്എൽ മീഡിയ അംഗങ്ങളായ ആദം ആൻറണി , ആൽവിൻ ക്രിസ്റ്റഫർ, പി. ആർ. ഓ. ബിജു അന്തിക്കാട്ട്, എന്നിവർ നേതൃത്വം നൽകി.

