
വൃശ്ചികമഹോത്സവത്തിന് പ്രത്യേക ക്രമീകരണങ്ങള്‍

കൊല്ലം : കാട്ടില്‍മേക്കതില്‍ ദേവീക്ഷേത്രത്തില്‍ നവംബര്‍ 17 മുതല്‍ 28 വരെ നടക്കുന്ന വൃശ്ചികമഹോത്സവത്തിന് പ്രത്യേക സുരക്ഷാ-ഗതാഗതക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് എ ഡി എം ജി. നിര്‍മല്‍ കുമാര്‍. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ക്ഷേത്രത്തിലേക്ക് എത്താന്‍ ഫെറി ബോട്ടുകള്‍, ജങ്കാറുകള്‍ എന്നിവ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കി.

തീരദേശ- ദേശീയപാതകളിലൂടെ കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
കുടിവെള്ളം, ശൗചാലയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഉത്സവദിവസം മാലിന്യ നിര്‍മാര്‍ജനത്തിന് ഹരിതകര്‍മ്മ സേനയുടെ പ്രത്യേകസംഘം ശുചിത്വമിഷനുമായിചേര്‍ന്ന് ഭക്ഷ്യമാലിന്യം നീക്കംചെയ്യാന്‍ സംവിധാനവും ഉറപ്പാക്കും. സുഗമമായ അന്നദാനത്തിനും വാഹന പാര്‍ക്കിങ്ങിനും കൂടുതല്‍ സ്ഥലം ഒരുക്കും. നാല് ആംബുലന്‍സ് സര്‍വീസുകള്‍ ക്ഷേത്രഭരണകമ്മിറ്റി ഏര്‍പ്പാടാക്കി.
പോലീസിന്റെ പ്രത്യേക സ്‌ക്വാഡുകളും, കരുനാഗപ്പള്ളി, ചവറ ഫയര്‍ഫോഴ്സ് യൂണിറ്റുകളുടെ സേവനവും ഉറപ്പാക്കി.
അടിയന്തര ചികിത്സസൗകര്യങ്ങള്‍ ഒരുക്കേണ്ടത് ചവറ സാമൂഹിക ആരോഗ്യ കേന്ദ്രമാണ്. ക്ഷേത്രപരിസരത്തെ ഭക്ഷ്യവിപണനകേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി. ഹരിത പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ജില്ലാ ശുചിത്വ മിഷന് നിര്‍ദ്ദേശം നല്‍കി. ഉത്സവദിവസങ്ങളില്‍ കരുനാഗപ്പള്ളി-ഓച്ചിറ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആര്‍ ടി ഒ, പോലീസ്, കെ എസ് ആര്‍ ടി സി, ദേശീയപാത അതോറിറ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

