
ഗുരുവായൂരിൽ ശോഭ ചൊരിഞ്ഞ് ലക്ഷദീപം തെളിഞ്ഞു.

ഗുരുവായൂർ: ഗുരുവായൂർ അയ്യപ്പ സംഘ ത്തിന്റെ വിളക്കാ ഘോഷ ത്തിൽ ഗുരുപവനപുരി യിൽ നിലവിളക്കുകളിലും, ചിരാതുകളിലുമായി ലക്ഷ ദീപം തെളിഞ്ഞു. .ദീപാരാധന സന്ധ്യാവേളയിൽക്ഷേത്രപരിസരം മുഴുവൻ കമനീയമായി തയ്യാറാക്കി ഒരുക്കി വെച്ച ചിരാത് കൂട്ടവും, നിലവിളക്കുകളുംഭക്ത ജന പങ്കാളിത്തത്തിൽ പ്രാർത്ഥനയോടെ ആത്മ നിർഭരമായി തിരിതെളിയിച്ച് ചാരുത നൽകി വിളക്ക്ആഘോഷ മഹിമ വിളിച്ചോതി.

ക്ഷേത്രത്തിൽ വിളക്കാഘോഷവുമായി കാഴ്ചശീവേലിക്ക് ഗുരുവായൂർ ശശി മാരാരുടെ നേതൃത്വത്തിൽ മേളം, വൈക്കീട്ട് കേളി, വിളക്ക് എഴുന്നെള്ളിപ്പ്, ഗുരുവായൂർ മുരളിയുടെ നേതൃത്വത്തിൽ ഇടയ്ക്ക – നാഗസ്വര പ്രദക്ഷിണം. പ്രത്യേക നെയ്യ് വിളക്ക്. നിറമാല എന്നിവയുമുണ്ടായി. ഉച്ചയ്ക്ക് അന്നദാനവുമാണ്ടായിരുന്നു.
ലക്ഷദീപ വിളക്കിന് ഭാരവാഹികളായ ജി.കെ.പ്രകാശൻ ,എം.രാധാകൃഷ്ണൻ.കെ.ദിവാകരൻ, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്,ഇ. രാജു , ദിനേഷ് കോഴികുളങ്ങര, ശശി അകമ്പടി , മോഹന ചിത്ര,എം.പി.ശങ്കരനാരായണൻ, രാമകൃഷ്ണൻ ള്ളയത്,ശിവൻ കണിച്ചാടത്ത് , പ്രേമ വിശ്വനാഥൻ, അർച്ചനാ രമേശ് എന്നിവർ നേതൃത്വംനൽകി

