
കാവീട് കാർത്ത്യായനി ക്ഷേത്രത്തിൽ പരിഹാരക്രിയകൾക്ക് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കീഴേടം കാവീട് കാർത്ത്യായനി ക്ഷേത്രത്തിൽ
അഷ്ടമംഗല പ്രശ്‌ന പരിഹാരക്രിയകളും സർപ്പക്കാവ് പ്രതിഷ്ഠാ ചടങ്ങുകൾക്കും തുടക്കമായി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻനമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. 2024 ആഗസ്റ്റിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിൽ കണ്ടെത്തിയ പരിഹാര നിർദ്ദേശ ക്രിയകളാണ് പുരോഗമിക്കുന്നത്.

ആദ്യ ദിവസത്തെ പരിഹാരക്രിയകൾക്ക് .ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് കാർമ്മികനായി.. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് എന്നിവർ ക്ഷേത്രത്തിലെത്തിയ ചടങ്ങുകളിൽ സന്നിഹിതരായി. നിർമ്മാണം പൂർത്തിയായ നാഗക്കവിലെ പ്രതിഷ്ഠാ ചടങ്ങ് നവംബർ 5 ബുധനാഴ്ച നടക്കും. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാകും പ്രതിഷ്ഠാചടങ്ങ്.

