
ശബരിമല സീസൺ, ഗുരുവായൂരിൽ സ്‌പെഷൽ പോലീസിനെ നിയമിക്കുന്നു

ഗുരുവായൂർ: ശബരിമല സീസണോടനുബന്ധിച്ച് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ട്രാഫിക് ഡ്യൂട്ടിയ്ക്കായി 30 പുരുഷ സ്പെഷ്യൽ പോലീസ് ഓഫീസർ മാരെയും 20 വനിതാ സ്പെഷ്യൽ പോലീസ് ഓഫീസർമാരെയും നിയമിക്കുന്നു.

അപേക്ഷകർ 25 വയസ്സിന്നും 55 വയസ്സിന്നും ഇടയിൽ പ്രായമുള്ള നല്ല ശാരിരികക്ഷമതയുള്ളവരായിരിക്കണം. Ex സർവ്വീസ്മേൻ / ഗുരുവായൂർ പരിസരവാസികൾ / എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ നിന്നും 31-10-2025 തിയതി മുതൽ ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് 03.11.2025 തിയതി വൈകുന്നേരം 05.00 മണിയ്ക്ക് മുൻപായി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ സമർപ്പിയ്ക്കേണ്ടതാണ്.

