Post Header (woking) vadesheri

അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ  മത്‌സ്യത്തൊഴിലാളി കോൺഗ്രസ്സ് തൃശൂർ ജില്ലാ പ്രസിഡന്റ്

Above Post Pazhidam (working)

തൃശൂർ : അഖിലേന്ത്യാ മത്‌സ്യത്തൊഴിലാളി കോൺഗ്രസ്സ് തൃശൂർ ജില്ലാ പ്രസിഡന്റായി അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴയെ നിയമിച്ചു.
ദേശീയ ചെയർമാൻ ആംസ്ട്രോങ്ങ് ഫെർണാണ്ടോയുടെ അംഗീകാരത്തോടെ, സംസ്ഥാന പ്രസിഡന്റ് ജി. ലീലകൃഷ്ണനാണ് നിയമനം നടത്തിയത്.

Ambiswami restaurant

നിലവിലെ ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മരക്കാനെ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചു.

തൃശൂർ ജില്ലാ കോടതിയിൽ അഭിഭാഷകനായ അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ നിലവിൽ മത്‌സ്യത്തൊഴിലാളി കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയും കടപ്പുറം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാണ്.
സമൂഹ്യ-സാംസ്കാരിക മേഖലകളിൽ സജീവസാന്നിധ്യമായ അദ്ദേഹം പ്രശസ്ത എഴുത്തുകാരനും കവിയുമാണ്.
നിരവധി ലേഖനങ്ങളും കവിതാസമാഹാരങ്ങളും മുഖേന മനുഷ്യജീവിതത്തിന്റെ അനുഭൂതികളെ ആഴത്തിൽ പ്രതിഫലിപ്പിച്ചിട്ടുള്ള അദ്ദേഹം, സംസ്കാരികവും പൗരപ്രവർത്തനവുമായ രംഗങ്ങളിൽ ശ്രദ്ധേയമായ വ്യക്തിത്വമായി അറിയപ്പെടുന്നു.

Second Paragraph  Rugmini (working)