Post Header (woking) vadesheri

“വേദ പാരമ്പര്യവും – ക്ഷേത്ര കലകളും” ത്രിദിന ദേശീയ സെമിനാർ ശ്രീകൃഷ്ണ കോളേജിൽ

Above Post Pazhidam (working)

ഗുരുവായൂർ: ദേവസ്വം വൈദിക സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെയും ചുമർചിത്ര പഠന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ കോളേജ് ഐ കെ എസ് സെന്ററിന്റെ സഹകരണത്തോടെ 3 ദിവസം നീണ്ടു നിൽക്കുന്ന ദേശീയ സെമിനാർ ഒക്ടോബർ 27,28,29 എന്നീ തീയതികളിലായി ശ്രീകൃഷ്ണ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.” വേദ പാരമ്പര്യവും ക്ഷേ ത്ര കലകളും ” എന്ന വിഷയത്തിലാണ് സെമിനാർ. 27ന് രാവിലെ 10 മണിക്ക് ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്യും.ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യാതിഥിആകും .

First Paragraph Jitesh panikar (working)

ചടങ്ങിൽ അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്, കോതമംഗലം വാസുദേവൻ നമ്പൂതിരി, ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, വടക്കേടം നീലകണ്ഠൻ നമ്പൂതിരി, പന്തൽ ദാമോദരൻ നമ്പൂതിരി എന്നിവരെ ആദരിക്കും. സെമിനാറിൽ ക്ഷേത്ര കലകളായ ചുമർചിത്രം, കളമെഴുത്തു, കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, സോപാന സംഗീതം എന്നീ വിഷയങ്ങളെ അധികരിച്ചു ഡോ. എം. ജി. ശശിഭൂഷൺ, ഡോ. എസ്. രാജേന്ദു, കലാമണ്ഡലം രാമചാക്യാർ, ഡോ. ഉഷനങ്ങ്യർ, ഡോ. കെ.യു ക്യഷ്ണകുമാർ, തൃപ്പുണിത്തുറ കൃഷ്ണദാസ്, ഡോ. രാഘവൻ പയ്യനാട്, കലാമണ്ഡലം എം. പി. എസ്. നമ്പൂതിരി തുടങ്ങിയ പ്രശസ്ത കലാചരിത്രപണ്ഡിതരും ക്ഷേത്ര കലാകാരന്മാരും പ്രഭാഷണം നടത്തും .

29 ന് ഉച്ചതിരിഞ്ഞു 3.00 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സെമിനാറി ൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഉള്ള സർട്ടിഫിക്കറ്റുകൾ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഓ. ബി. അരുൺകുമാർ സമ്മാനിക്കും.