Post Header (woking) vadesheri

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ,പ്രഗിലേഷിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്ന്ന് ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ ഒന്നാം പ്രതിയുടെ അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് തകര്ത്ത് പോലീസ് അകത്തു കയറി പരിശോധന നടത്തി. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷിന്റെ വീട്ടിലാണ്

Ambiswami restaurant

പരിശോധന നടത്തിയത്. കര്ണ്ണംകോട്ട് ബസാര്‍ മേക്കണ്ടാണത്ത് മുസ്തഫ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. വ്യാഴാഴ്ച പകലും രാത്രിയും വീട്ടിൽ പരിശോധനക്ക് ചെന്നപ്പോൾ വീട് പൂട്ടിയിട്ട നിലയിൽ ആയിരുന്നു പ്രഗിലേഷിനെ ഫോണില്‍ ബന്ധപെടാനും സാധിച്ചില്ല തുടര്ന്ന് കോടതിയില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയശേഷം ആശാരിയെ കൊണ്ടുവന്ന് പൂട്ടു പൊളിച്ചാണ് പോലീസ് അകത്തു കയറിയത്. അലമാരകൾ മുഴുവൻ തുറന്നിട്ട നിലയിൽ ആണ് പ്രഗി ലേഷ് രക്ഷ പെടുമ്പോൾ മുഴുവൻ രേഖകളും വീട്ടിൽ നിന്ന് കടത്തിയിട്ടുണ്ട് മുസ്തഫയുടെ സ്ഥലത്തിന്റെ വിൽപ്പന കരാർ എഴുതിയതിന്റെ കോപ്പി പോലീസ് കണ്ടെടുത്തു.

ടെമ്പിൾ സി ഐ ജി അജയ് കുമാർ , എസ് ഐമാരായ ഗിരി, സുനിൽ എ എസ് ഐ സ്വപ്ന എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത് , വീട്ടിൽ സ്ഥാപിച്ച സി സി ടി വിയുടെ ഹാർഡ് ഡിസ്‌കും ഡ്രൈവും പോലീസ് പരിശോധനക്കായി കൊണ്ട് പോയി

Second Paragraph  Rugmini (working)

കഴിഞ്ഞ 10 നാണ് കാവീട് മേക്കണ്ടനകത്ത് വീട്ടിൽ അബൂബക്കറിന്റെ മകൻ മുസ്തഫ (മുത്തു 47 ) ആണ് കർണം കോഡ് ബസാറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്
ഭാര്യയും മകനും കുടുംബത്തിലെ മരണം നടന്ന വീട്ടിൽ പോയി വൈകീട്ട് 3.30 ഓടെ തിരിച്ചു വന്ന് , വിളിച്ചിട്ടും മുറി തുറക്കാതിരുന്നതോടെ പരിസര വാസികളുടെ സഹായത്തോടെ വാതിൽ ബലമായി തുറന്നു നോക്കുമ്പോൾ സീലിങ്ങിലെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത് .

കിഴക്കേ നടയിൽ മഞ്ജുളാൽ ഷോപ്പിംഗ് കോംപ്ലെക്സിൽ ചായ കട നടത്തുന്ന മുസ്തഫ കടുത്ത സാമ്പത്തിക പ്രയാസത്തിൽ ആയിരുന്നു .മരിക്കുന്നതിന് രണ്ട് ദിവസം മുന്പ് അസുഖ ബാധിതനായി ദേവസ്വം മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുമ്പോൾ ബ്ലേഡ് മാഫിയ സംഘത്തിൽ പെട്ട ചിലർ ആശുപത്രിയിൽ എത്തി ഭീഷണി പെടുത്തി കാറിൽ കയറ്റി കൊണ്ട് പോയിരുന്നു .കൂടാതെ വീട്ടിൽ എത്തി ഭാര്യയുടെ മുന്നിൽ വെച്ച് മുസ്തഫയെ മർദിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.

Third paragraph