

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി വിജയകരമായി പൂർത്തിയാക്കി ചാവക്കാട് നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ പ്രഖ്യാപനം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്. സ്ഥിരം സമിതി അദ്ധ്യ ക്ഷരായ ഷാഹിന സലിം, അബ്ദുൽ റഷീദ്, അഡ്വക്കറ്റ് മുഹമ്മദ് അൻവർ, ബുഷ്റ ലത്തീഫ്, പ്രസന്ന രണദിവേ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ജീനാ രാജീവ് നന്ദി പറഞ്ഞു.
