Post Header (woking) vadesheri

നഗര സഭയുടെ ആയുർവ്വേദ ആശുപത്രിക്ക്  വീണ്ടും”തളർവാതം”

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയുടെ ആയൂർവ്വേദ ആശുപത്രിക്കു വീണ്ടും തളർവാദം .
ഇതിനു മുമ്പും ഇത്തരത്തിൽ ഈ കേന്ദ്രം അടച്ചു പൂട്ടിയതാണ്.
നിലവിലെ അഡ്മിറ്റായ രോഗികളെയടക്കം ചികിത്സ നിഷേധിച്ച് നിർബന്ധിത വിടുതൽ നൽകി പറഞ്ഞു വിട്ടാണ് കേന്ദ്രം അടച്ചു പൂട്ടിയത്.

First Paragraph Jitesh panikar (working)


ഗുരുവായൂർ നഗര സഭ അമ്പാടി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ ശുചി മുറികൾ തീരെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായതിനാലാണ് രോഗികളെ ഇറക്കി വിട്ട് ആശുപത്രി അടച്ചത്. നേരത്തെ യും ആശുപത്രി അടച്ചു പൂട്ടിയിട്ടിയിരുന്നു


നഗരസഭയുടെ സ്വന്തം ആയൂർവ്വേദ ആശുപത്രി നിരവധി തവണ അടച്ചു പൂട്ടിയതിനും നഗരസഭക്ക് അവാർഡ് നൽകണമെന്ന് കേരള മുഖ്യമന്ത്രിക്കും, തദ്ദേശ വകുപ്പ് മന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും കത്തെഴുതാൻ തീരുമാനിച്ചതായി
പ്രതിപക്ഷ നേതാവ് കെ പി ഉദയൻ പറഞ്ഞു.