
ഷാഫി പറമ്പിലിന് നേരെ നരനായാട്ട്,കോൺഗ്രസ് പ്രതിഷേധിച്ചു.

ചാവക്കാട് : കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം പി യെ പേരാമ്പ്രയിൽ വെച്ച് അതിക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം ഡി സിസി ജനറൽ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.

ഡിസിസിജനറൽ സെക്രട്ടറി ഫൈസൽ ചാലിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി മുസ്താഖ് അലി, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ. നാസർ, സി. എസ്. രമണൻ, കെ. കെ. വേദുരാജ്, പി കെ നിഹാദ്, കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് സി. വി. മുരളീധരൻ, പൊറ്റയിൽ മുംതാസ്, മിസിരിയ മുസ്താഖ്, സക്കീർ ചാലിൽ, മുഹമ്മദ് കുട്ടി വട്ടേക്കാട്, അബൂബക്കർ പി. വി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി. സി. മുഹമ്മദ് കോയ, റഷീദ് പുളിക്കൽ, അബ്ദുൽ അസീസ് ചാലിൽ, സി. വി. സുധീരൻ, പി. വി. സലീം, നജീബ് കെ. കെ., മണ്ഡലം ജനറൽ സെക്രട്ടറിമാരായ റഫീഖ് അറക്കൽ, സജീവ് കൊപ്പര, ഹൈദരലി നാലകത്ത്, മുസ്തഫ എ. എസ്., പി. കെ. രവി, മുഹമ്മദുണ്ണി സി, കെ.മുഹമ്മദ്, പി. വി. ദിനേശ്കുമാർ, ആർ. വി.ബക്കർ, മൊയ്തു വി, അലിമോൻ, കെ. പി നസീർ, എൻ. കെ. റഷീദ്, മൂക്കൻ കാഞ്ചന, ജലാൽ അഞ്ചങ്ങാടി, കൊപ്പര ശൈലജ, വിജേഷ് കെ. വി, അസീസ് വല്ലങ്കി, എ. കെ. ഹമീദ്, ഷണ്മുഖൻ, ബിനീഷ്, മുഹമ്മദ് റാഫി, വേണു, രഘു, എന്നിവർ നേതൃത്വം നൽകി.
