
യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഘത്തിലെ അവസാന പ്രതിയും അറസ്റ്റിൽ

ചാവക്കാട്: ഒരുമനയൂര്‍ കുറുപ്പത്ത് പള്ളിക്ക് സമീപം യുവാവിനെ സംഘം ചേര്‍ന്ന് കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാനുണ്ടായിരുന്ന അവസാന പ്രതിയെയും പോലീസ് അറസ്റ് ചെയ്തു. മന്ദലാംകുന്ന് സ്വദേശി വാഴപ്പുള്ളി മുഹമ്മദ് നബീലി(25)നെയാണ് അറസ്റ്റ് ചെയ്തത്.

ഒരുമനയൂര്‍ തങ്ങള്‍പടി ഫവല്മോ(26)നെയാണ് സംഘം കുത്തിപരിക്കേല്‍പ്പിച്ചത്. കൃത്യത്തിന് ശേഷം കുത്തേറ്റ യുവാവിന്റെ ബൈക്കുമായി ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. വിശാഖപട്ടണം, അജ്മീര്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ചോദ്യം ചെയ്യലിൽ ബൈക്ക് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചിട്ടുണ്ടെന്ന് പ്രതിയില്‍നിന്ന് വിവരം ലഭിക്കുകയും, ബൈക്ക് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.

ഇയാളെ അറസ്റ്റ് ചെയ്തതോടെ കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആകെ ഏഴ് പേരെയാണ് കേസില്‍ പോലീസ് അറസ്റ് ചെയ്തത്. ഗുരുവായൂര്‍ എസിപി പ്രേമാനന്ദ കൃഷ്ണന്, ചാവക്കാട് എസ്എച്ച്ഒ വി.വി. വിമല്‍, സിപിഒമാരായ ജി.അരുണ്‍, രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.