
ഹയാത്ത് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്

ചാവക്കാട്: ഹയാത്ത് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഞായർ പ്രവർത്തനം ആരംഭിക്കുമെന്ന് ഹയാത്ത് ഹോസ്പിറ്റൽ എംഡി ഡോക്ടർ ഷൗജാദ് മാനേജർ മുഹമ്മദ് ഷാക്കിർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കൺ സോളുമായി സഹകരിച്ച് 100 ഡയാലിസിസ് സൗജന്യമായി നടത്തുമെന്ന് എം ഡി പറഞ്ഞു

ഞായർ രാവിലെ 9 മണിക്ക് ഡയാലിസിസ് സെന്റർ ഉദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിക്കും .ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രസാദ്. ഗുരുവായൂർ നഗരസഭ ചെയർമാൻ കൃഷ്‌ണദാസ്, വാർഡ് കൗൺസിലർ കെ.വി ഷാനവാസ്, അശോകൻ ,കെ.വി ഷാനവാസ്ഫൈസൽ കാനാം പുള്ളി, പ്രദീഷ് അയിനിപ്പുള്ളി, ജമാൽ താമരത്ത്, ഡോ: മിഥുൻ, ഡോ: സച്ചിൻ. തുടങ്ങിയവർ സംബന്ധിക്കും
