
ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന് വാര്‍ഷികം

ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 9.30-ന് ചാവക്കാട് വ്യാപാരഭവന്‍ ഹാളില്‍ നടക്കുമെന്ന് പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ്, ജനറല്‍ സെക്രട്ടറി ജോജി തോമസ് എന്നിവര്‍ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍.വിനോദ്കുമാര്‍ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്തിനെ ആദരിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പുരസ്‌കാര വിതരണം കെവിവിഇഎസ് ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്‍ നിര്‍വഹിക്കും. ജില്ലാ ഭാരവാഹികളായ ലൂക്കോസ് തലക്കോട്ടൂര്‍, എം.കെ.പോള്‍സണ്‍ എന്നിവര്‍ മുഖ്യാതിഥികളാവും. അസോസിയേഷന്റെ മുന്‍ഭാരവാഹികളായ മുതിര്‍ന്ന വ്യാപാരികളെ യോഗത്തില്‍ ആദരിക്കും. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.എന്‍.സുധീര്‍, ട്രഷറര്‍ കെ.കെ. സേതുമാധവന്‍, സെക്രട്ടറി പി.എസ്.അക്ബര്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു
