
എൽ എഫ് കോളേജിലെ സെൻട്രൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ : അക്കാദമികവും ഗവേഷണപരവുമായ വളർച്ചയെ ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ സെൻട്രൽ ലൈബ്രറി തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു . കോളേജ് മാനേജർ സി.ഫോൺസി മരിയ അദ്ധ്യക്ഷത വഹിച്ചു

വയലാർ അവാർഡ് ജേതാവായ ഇ. സന്തോഷ്കുമാർ മുഖ്യാതിഥി ആയി. ചടങ്ങിൽ ലൈബ്രറി @ ഹോസ്പിറ്റൽസ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചു , ചാവക്കാട് നഗര സഭ ചെയർപേഴ്സൺ ഷീജ പ്രശാന്തും ഗുരുവായൂർ നഗര സഭ ചെയർമാൻ എം കൃഷ്ണദാസും പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ഡോ.ജെ ബിൻസി, ഡോ ഫാ ജോൺ നീലങ്കാവിൽ, പി. എൻ പണിക്കരുടെ പൗത്രനായ ക്യാപ്റ്റൻ രാജീവ് നായർ, മുൻ മാനേജർ സി. മേരി എം എ, മുൻ പ്രിൻസിപ്പാൾ സി. വൽസ എം.എ. എന്നിവർ സംസാരിച്ചു .
