സ്വർണ്ണ കവർച്ച, ചാവക്കാടും കടപ്പുറത്തും കോൺഗ്രസ് പ്രതിഷേധം

Above Post Pazhidam (working)

ചാവക്കാട് : ശബരിമലയിലെ സ്വർണ്ണം കവർച്ച നടത്തിയ പിണറായി സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ ചാവക്കാട് ,കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

First Paragraph Rugmini Regency (working)


ചാവക്കാട് മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെ. നവാസ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി.ഷാനവാസ് അധ്യക്ഷത വഹിച്ചു. എച്ച് എം നൗഫൽ, കെ.വി.യുസഫ് അലി, അനീഷ് പാലയൂർ, കെ.എം. ഷിഹാബ്, ടി.എച്ച് റഹീം, ബേബി ഫ്രാൻസീസ്, എ.എസ് സന്ദീപ്, കെ.വി. ലാജുദ്ധീൻ, കെ.കെ.ഹിറോഷ്, സി.കെ. ബാലകൃഷ്ണൻ, പി.വി.പീറ്റർ, സി.സാദിഖ് അലി എന്നിവർ സംസാരിച്ചു.


പി.കെ കബീർ, ജമാൽ താമരത്ത്,സി.പി.കൃഷ്ണൻ, പി.കെ.ഷെക്കീർ, കെ.എൻ ഷിഹാബ്, അനിത ശിവൻ, ഷാഹിത മുഹമ്മദ്, പി.ടി. ഷൗക്കത്ത്, എ.കെ. അബ്ദുൾ കാദർ, ഷക്കീർ മണത്തല, ആർ.വി. അബ്ദുൾ ജബ്ബാർ, എൻ.പി.അബ്ദുൾ ഗഫൂർ, കെ.വി. ഷംസുദ്ദീൻ, കെ. ഷെക്കീർ , കെ.എൻ സന്തോഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി

Second Paragraph  Amabdi Hadicrafts (working)

കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല ഡി.സി.സി.ജനറൽ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്സ് ഭാരവാഹികളായ സി. മുസ്താഖലി, കെ. എം. ഇബ്രാഹിം, സി. എസ്‌. രമണൻ, കെ. കെ. വേദുരാജ്, പി. കെ. നിഹാദ്, സി. അബ്ദുൽ മജീദ്, സക്കീർ ചാലിൽ എന്നിവർ പ്രസoഗിച്ചു.