
ശബരിമലയിലെ സ്വർണ്ണ ക്കവർച്ച, മന്ത്രി വാസവൻ രാജി വെക്കണം.

ഗുരുവായൂർ : അയ്യപ്പന്റെ സ്വർണ്ണം കട്ടവരെസംരക്ഷിക്കുന്ന പിണാറായി വിജയനെതിരായും , ദേവസ്വംമന്ത്രി വാസവൻ രാജി വെക്കണമെന്നാശ്യപ്പെട്ട് കൊണ്ടും ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല തെളിയിച്ച് ഗുരുവായൂരിൽപ്രകടനം നടത്തി.

മമ്മിയൂർ കൈരളി ജംഗഷ്നിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് പതാക ജ്വാല മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന് കൈമാറി തുടക്കം കുറിച്ചപ്രകടനം നഗരം ചുറ്റി ഗുരുവായൂർ കിഴക്കെനട ഗാന്ധി പ്രതിമ പരിസരത്ത് സമാപിച്ചു.
നേതാക്കളായ ആർ.രവികുമാർ .കെ.പി.ഉദയൻ . ബാലൻ വാറണാട്ട്, സി.എസ്.സൂരജ് ,കെ.പി.എ.റഷീദ്, ഷൈലജ ദേവൻ, ശിവൻ പാലിയത്ത്. ശശി വാറണാട്ട്, വി.എസ് നവനീത്, പ്രദീഷ് ഓടാട്ട്,എം.ബി.രാജലക്ഷ്മി, കെ.കെ.രഞ്ജിത്ത്,ഒ.പി. ജോൺസൺ, ജോയ് തോമാസ് ശശികുമാർ പട്ടത്താക്കിൽ, ഹരി വടക്കൂട്ട്, പ്രേംജി മേനോൻ ,സി. അനിൽകുമാർ , മനീഷ് നീലിമന, സി.കെ. ഡേവിസ്,സുഷാ ബാബു, കെ.പി. മനോജ്, മേഴ്സി ജോയ് സി.ശങ്കരനുണ്ണി എന്നിവർ നേതൃത്വം നൽകി
