നാരായണീയ ദിനം :ദശകപാഠമത്സരം, അക്ഷരശ്ലോക മത്സരം

Above Post Pazhidam (working)

ഗുരുവായൂർ : ഈ വർഷത്തെ നാരായണീയ ദിനാഘോഷം ഡിസംബർ 14 ന് നടക്കും. നാരായണീയ ദിനാഘോഷത്തോടനുബന്ധിച്ച് താഴെ കാണിച്ച പ്രകാരം ദശകപാഠ മത്സരം, മുതിർന്നവർക്കായുള്ള അക്ഷര ശ്ലോക മത്സരം എന്നിവ നടത്തും. നവംബർ 8 ശനിയാഴ്‌ച കാലത്ത് 9.00 മണി മുതൽ ദേവസ്വം ഓഫീസ് കുറൂരമ്മ ഹാളിൽ വെച്ച് എൽ.പി, യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശകപാഠ മത്സരവും, ഹൈസ്ക്കൂൾ വിഭാഗത്തിന് അക്ഷര ശ്ലോക മത്സരവും നടത്തും.

First Paragraph Rugmini Regency (working)

നവംബർ 9 ഞായറാഴ്ച കാലത്ത് 9.00 മണി മുതൽ കോളേജ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ മാത്രമായി നാരായണീയം ദശകപാഠ, അക്ഷരശ്ലോക മത്സരവും, അതിനു ശേഷം മുതിർന്നവർക്ക് ദേവസ്വം വക സുവർണ്ണ മുദ്രയ്ക്കായുള്ള അക്ഷരശ്ലോക മത്സരവും നടത്തും. 30 വയസിന് മേൽ പ്രായമുള്ളവർക്ക് മുതിർന്നവർക്കുളള അക്ഷരശ്ലോക മത്സരത്തിൽ പങ്കെടുക്കാം. മത്സരിക്കാനാഗ്രഹിക്കുന്നവർ അതാത് ദിവസം കാലത്ത് 9.00 മണിക്ക് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

എൽ.പി വിഭാഗം
നാരായണീയത്തിലെ 36,37 എന്നീ 2 ദശകങ്ങൾ
യു.പി വിഭാഗം
നാരായണീയത്തിലെ 30 മുതൽ 32 കൂടിയ 3 ദശകങ്ങൾ

Second Paragraph  Amabdi Hadicrafts (working)

ഹൈസ്ക്കൂൾ വിഭാഗം
നാരായണീയത്തിലെ 61 മുതൽ 64 കൂടിയ 4 ദശകങ്ങൾ

കോളേജ് വിഭാഗം
നാരായണീയത്തിലെ 59 മുതൽ 63 കൂടിയ 5 ദശകങ്ങൾ

ഉപന്യാസ മത്സരം
നാരായണീയ ദിനാഘോഷത്തോടനുബന്ധിച്ച് “നാരായണീയത്തിലെ ഛന്ദോ വൈവിധ്യ സമീക്ഷ എന്ന വിഷയത്തിൽ ഉപന്യാസ രചനാത്സരം നടത്തും. ഉപന്യാസം വെളളക്കടലാസിൽ ഒരു പുറത്തു മാത്രമേ എഴുതുവാൻ പാടുള്ളൂ. 15 പേജിൽ കവിയരുത്. സമ്മാനർഹമായ ഉപന്യാസത്തിൻ്റെ പകർപ്പവകാശം ഗുരുവായൂർ ദേവസ്വ ത്തിനായിരിക്കും. ഗുരുവായൂർ ദേവസ്വം ജീവനക്കാർക്കും, അടുത്ത ബന്ധുക്കൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല.

കടലാസുകളിൽ പേരോ, അഡ്രസ്സോ മറ്റ് അടയാളങ്ങളോ എഴുതുവാൻ പാടില്ല. കവറിനു പുറത്ത് സ്വന്തം മേൽവിലാസവും, നാരായണീയ ദിനം 2025 ഉപന്യാസ മത്സരം എന്ന് പ്രത്യേകം എഴുതിയിരിക്കണം. ഒക്ടോബർ 27 ന് വൈകീട്ട് 5.00 മണിക്ക് മുമ്പായി ഉപന്യാസം ദേവസ്വം ഓഫീസിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം സംസ്ക്കാരിക വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്