Post Header (woking) vadesheri

നാരായണീയം നമുക്ക് നൽകുന്നത് ഒരു സംസ്കാരമാണ് : ഗവർണർ ആർ.വി, ആർലേകർ

Above Post Pazhidam (working)

ഗുരുവായൂര്‍: ‘നാരായണീയം ‘ നമുക്ക് നല്‍കുന്നത് ഒരു സംസ്‌കാരമാണെന്നും, ‘നാരായണീയ ‘ത്തിന്റെ മഹത്വം ലോകമെങ്ങും പ്രചരിപ്പിക്കേണ്ട കാലമാണിതെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ അഭിപ്രായപ്പെട്ടു. ആറു ദിവസമായി നടക്കുന്ന അഖില ഭാരത നാരായണീയ മഹോത്സവ കമ്മറ്റിയുടെ ‘വൈകുണ്ഠാമൃതം ‘ നാരായണീയ സാഗരത്തിന്റെ ആദ്യ ദിനമായ ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു, ഗവര്‍ണ്ണര്‍. ‘ നാരായണീയോത്സവത്തില്‍ പ്രകടമാകുന്നത് മാതൃശക്തിയും, നാരീശക്തിയുമാണ്. അത് നമ്മുടെ സംസ്‌കൃതിയുടെ ഭാഗമാണ്. നമ്മുടെ രാജ്യം പലവിധ സംസ്‌കാരം, പാരമ്പര്യം, ആചാരങ്ങള്‍, കലകള്‍ എന്നിവയാല്‍ സമൃദ്ധമാണ് ഗവർണർ കൂട്ടിച്ചേർത്തു. നാരായണീയ മഹോത്സവ സമിതി ദേശീയ പ്രസിഡന്റ് മാങ്ങോട്ട് രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

. നാരായണീത്തിലൂടെ ദിവ്യാ ഔഷധം വിതരണം ചെയ്തു ലോക നന്മയ്ക്കായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരാണ് ശ്രീമത് നാരായണീയ പാരായണം ചെയ്യുന്നവരെന്ന് കുമ്മനം രാജശേഖരന്‍ മുഖ്യ അഭിപ്രായപ്പെട്ടു. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗുരുനാഥന്‍ ജുനാ അഗാഡ മഹാമണ്ഡലേശ്വര്‍ സ്വാമി നാരായണ്‍ ഗിരിജി മഹാരാജ് മുഖ്യാതിഥിയായി. നാരായണീയോത്സവം ദേശീയ ജനറല്‍ സെക്രട്ടറി ഹരിമേനോന്‍ ചാമപറമ്പില്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.ബി. വിജയകുമാര്‍, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, ബാബുരാജ് കേച്ചേരി എന്നിവര്‍ സംസാരിച്ചു. ആര്‍ക്കിടെക്റ്റ് ബി.ആര്‍. അജിത്, പ്രമുഖ വ്യവസായി പി. നടരാജന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Second Paragraph  Rugmini (working)

രണ്ടാം ദിവസമായ നാളെ ഗണപതി ഹോമം, ധന്വന്തര പൂജ, നാരായണീയ പാരായണം, കേശവന്‍ നമ്പൂതിരി, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി എന്നിവരുടെ പ്രഭാഷണവും ഉണ്ടാകും . ‘നയനം നാരായണീയം, ‘ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. പോണ്ടിച്ചേരി മന്ത്രി കെ. ലക്ഷ്മി നാരായണന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് തുളസി വിവാഹോത്സവവും നടക്കും.

Third paragraph