
കൃഷ്ണ ഗീതി ദിനം; ഉപന്യാസ രചനാമത്സരം

ഗുരുവായൂർ : ദേവസ്വം കൃഷ്ണ ഗീതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഉപന്യാസമത്സരത്തിൽ പങ്കെടുക്കുവാൻ അവസരം. 18 വയസ്സ് പൂർത്തിയായവർക്ക് പങ്കെടുക്കാം. “കൃഷ്ണഗീതിയിലെ ഭക്തിസാധകമായ ദാർശനിക പശ്ചാത്തലം” എന്നതാണ് വിഷയം.

മത്സരാർത്ഥികൾ എഴുതി തയ്യാറാക്കിയ 15പുറത്തിൽ കവിയാത്ത ഉപന്യാസങ്ങൾ വിശദമായ ബയോഡാറ്റ സഹിതം അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ ദേവസ്വം ഗുരുവായൂർ പി ഓ തൃശ്ശൂർ 680101 എന്ന വിലാസത്തിൽ അയയ്ക്കണം.
2025 ഒക്ടോബർ 31 വൈകിട്ട് 5 മണിക്ക് മുമ്പായി ഉപന്യാസങ്ങൾ ദേവസ്വം ഓഫീസിൽ ലഭിച്ചിരിക്കണം ദേവസ്വം ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ , ഉപന്യാസരചന മത്സരത്തിൽ പങ്കെടുക്കുവാൻ അനുമതിയില്ല…