
സിറ്റിസൺസ് അലയൻസ് ഫോർ സോഷ്യൽ ഇക്വാളിറ്റി രൂപീകരിച്ചു

ചാവക്കാട് : കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റിസൺസ് അലയൻസ് ഫോർ സോഷ്യൽ ഇക്വാളിറ്റി (കേസ്) ചാവക്കാട് ചാപ്റ്റർ രൂപീകരണ യോഗം . എം എസ്സ് എസ്സ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് നിസാമുദ്ദീൻ ഉൽഘാടനം ചെയ്തു. ‘കേസ്’ ചെയർമാൻ ടി പി നസീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി, ഓർഗ്ഗനൈസിംഗ് സിക്രട്ടറി ആർ എം ഷഫീഖ് സംഘടനയുടെ ഘടന വിശദീകരിച്ചു. മുസ്തഫ മുഹമ്മദ്, പി കെ ബഷീർ, നൗഷാദ് തെക്കുമ്പ്പുറം, മുഹമ്മദലി , അബ്ദുൽ വഹാബ് തുടങ്ങിയവർസംസാരിച്ചു .

ചാപ്റ്റർ ഭാരവാഹികളായി പി കെ ജമാലുദീൻ (പ്രസിഡണ്ട്), ബഷീർ പി കെ, നൗഷാദ് തെക്കുമ്പ്പുറം (വൈസ് പ്രസിഡണ്ടുമാർ)കെ പി സുൽഫിക്കർ (ജനറൽ സിക്രട്ടറി) കെ ഉമ്മർ, ജമാൽ എൻ ബി (സിക്രട്ടറിമാർ), സക്കീർ (ട്രഷറർ) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. ‘
