
ഐ.എ.സ് ജൂനിയർ ഓറിയന്റേഷൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.

ചാവക്കാട് : കുട്ടികളുടെ കഴിവുകളെ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കി രക്ഷിതാക്കൾ അവരോട് ചേർന്ന് പ്രവർത്തിച്ചാൽ എത്ര വലിയ ലക്ഷ്യവും നേടാൻ കുട്ടികൾക്കു സാധിക്കുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു . തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ഐ.എ.സ് ജൂനിയർ ഓറിയന്റേഷൻ ക്ലാസ്സ്
ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു ക്രിയ അക്കാഡമി ചെയർമാൻ കൂടിയായ നജീബ് കാന്തപുരം എംഎൽഎ

അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റും ക്രിയ ( നോളേജ് റിസോർസ് എംപവർമെൻറ്റ് എക്ടിവിറ്റീസ് ) ഐ.എ.സ് അക്കാഡമിയും സംയുക്തമായി ഏഴാം ക്ലാസ്സുമുതൽ +2 വരെയുള്ള കുട്ടികൾക്ക് ജൂനിയർ സിവിൽ സർവീസ് സൗജന്യ ഓറിയൻ റ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചത്
ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം.എ. മൊയ്ദീൻഷ അധ്യക്ഷത വഹിച്ചു
ക്രിയ അക്കാഡമി ചീഫ് ഓപ്പറേറ്റിംങ്ങ് ഓഫീസർ അഡ്വ: മുഹമ്മദ് റോഷിൻ,
സിവിൽ സർവ്വീസ് ഓറിയൻറ്റേഷൻ ക്ലാസ്സും, ട്രസ്റ്റിൻറ്റെ വിദ്യാഭ്യാസ വിഷൻ & മിഷനെ പറ്റി അക്കാഡമിക്ക് കോഡിനേറ്റർ ഡോ: സിറാജ് പി.ഹുസ്സൻ വിവരിച്ചു.

അക്കാഡമിക്ക് ചെയർമാൻ ആർ.വി. അഹമ്മദ് കെബീർ ഫൈസി സ്വാഗതവും
ചീഫ് കോഡിനേറ്റർ റ്റി.എം. മൊയ്ദീൻഷ നന്ദിയും
പറഞ്ഞു .പി.കെ. രാധാകൃഷ്ണൻ വി.എ.മുഹമ്മദ് ഷമിത ഭാനു , റംല ബീവി, എം. അബ്ദുൽ നാസർ, ഷബീർ പുളിക്കൽ, ടി.എസ്. നിസാമുദ്ധീൻ എന്നിവർ സംസാരിച്ചു.
അൽറഹ്‌മ ട്രസ്റ്റ് ഓഫീസ് സെക്രട്ടറി ഷാഹിന, സബ്കമ്മിറ്റി മെമ്പർമാരായ റ്റി.കെ. ബഷീർ, റ്റി.കെ. കോയ, ഷാജി, സഫർഖാൻ, പി.എം. നാസർ, പി.എസ്. ആബിത, സെമീറ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി