
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4, 5, 6, 7 തീയതികളിൽ

ചാവക്കാട്: നവംബർ 4, 5, 6, 7 തീയതികളിൽ എടക്കഴിയുർ സീതി സാഹിബ് സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപ ജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു

പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനറും സ്കൂൾ പ്രിസിപ്പാലുമായ വി സജിത്ത് ചാവക്കാട് എ ഇ ഒ. വി ബി സിന്ധു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് വീട്ടി പറമ്പിൽ, സ്കൂൾ മാനേജർ ആർ പി ബഷീർ എന്നിവർ സംസാരിച്ചു. .
ചാവക്കാട് നഗരസഭചെയർപേഴ്സൻ ഷീജ പ്രശാന്ത്, അധ്യാപക സംഘടന പ്രതിനിധികൾ, പി ടി എ പ്രതിനിധികൾ, ജനപ്രതിനിധകൾ എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ജോഷി നന്ദി പറഞ്ഞു.

വിവിധ വകുപ്പ് കൺവീനർമാരെയും ചെയർമാൻമാരെയും സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ചാവക്കാട് ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ 5000 ത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുക